Kerala
സാരഥി പോര്‍ട്ടലിലെ സെര്‍വര്‍ തകരാര്‍; സംസ്ഥാനത്ത് ലേണേഴ്സ് ടെസ്റ്റ് ഉള്‍പ്പെടെ മുടങ്ങി
ഡല്‍ഹിയില്‍ സെര്‍വര്‍ തകരാര്‍ പരിഹരിക്കാനുള്ള നടപടികള്‍ തുടരുകയാണെന്ന് മോട്ടോര്‍ വാഹന അധികൃതര്‍
തിരുവനന്തപുരം| സാരഥി പോര്‍ട്ടലിലെ സെര്‍വര്‍ തകരാര്‍ മൂലം സംസ്ഥാനത്ത് ലേണേഴ്സ് ടെസ്റ്റ് ഉള്‍പ്പെടെ മുടങ്ങി. ആര്‍ടി ഓഫീസുകളില്‍ എത്തി നൂറുകണക്കിനാളുകളാണ് മടങ്ങിപ്പോകുന്നത്. ഡ്രൈവിങ് ലൈസന്‍സ് എടുക്കല്‍, പുതുക്കല്‍, ലൈസന്‍സിലെ വിലാസം മാറ്റല്‍, രാജ്യാന്തര ലൈസന്‍സ് നല്‍കല്‍ എന്നീ 35 സേവനങ്ങളാണ് സാരഥി പോര്‍ട്ടല്‍ വഴി നല്‍കുന്നത്.
ലേണേഴ്സിനും മറ്റും അപേക്ഷ നല്‍കി ഓഫീസിലെത്തിയവര്‍ക്കും പരീക്ഷ എഴുതാന്‍ കഴിയാതെയായി.
എന്‍ഐസിക്കാണ് പോര്‍ട്ടലിന്റെ ചുമതലയെന്നും സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിന് പരിമിതികള്‍ ഉണ്ടെന്നും വിവിധ ആര്‍ടിഒകളില്‍ നോട്ടീസ് പതിച്ചു. ഡല്‍ഹിയില്‍ സെര്‍വര്‍ തകരാര്‍ പരിഹരിക്കാനുള്ള നടപടികള്‍ തുടരുകയാണെന്ന് മോട്ടര്‍ വാഹന അധികൃതര്‍ അറിയിച്ചു.
Content Highlights:
The Sarathi portal server crash has disrupted major transport department services across Kerala including driving learners tests. Hundreds of applicants who reached various RTO offices had to return without completing their tasks. Motor vehicle department authorities informed that NIC officials in Delhi are currently working to fix the server issue.







