Connect with us

International

യു എസ്-ഇറാന്‍ സമാധാന കരാര്‍: നയതന്ത്ര ചര്‍ച്ചകളുടെ പ്രാധാന്യം അടിവരയിട്ട് യു എ ഇ

സുസ്ഥിരമായ സുരക്ഷ ഉറപ്പാക്കാന്‍ അന്താരാഷ്ട്ര നിയമങ്ങളും സമാധാന ഉടമ്പടികളും പൂര്‍ണമായി പാലിക്കാന്‍ എല്ലാ കക്ഷികളും തയ്യാറാകണം.

Published

|

Last Updated

അബൂദബി | യു എസും ഇറാനും തമ്മില്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായി ഒപ്പുവെച്ച സമാധാന കരാറിനെ സ്വാഗതം ചെയ്ത് യു എ ഇ. പ്രാദേശിക സുരക്ഷയും സുസ്ഥിരതയും വര്‍ധിപ്പിക്കുന്നതിനായി നയതന്ത്ര ചര്‍ച്ചകള്‍ തുടരേണ്ടതിന്റെയും കരാറിലെ വ്യവസ്ഥകള്‍ പൂര്‍ണമായി പാലിക്കേണ്ടതിന്റെയും പ്രാധാന്യം വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ എടുത്തു പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മില്‍ ചരിത്രപരമായ സമാധാന കരാറിലെത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശ്രമങ്ങളെ മന്ത്രാലയം അഭിനന്ദിച്ചു.

മേഖലയിലെ സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതിനൊപ്പം ഹോര്‍മുസ് കടലിടുക്ക് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സുരക്ഷിതമായ കപ്പല്‍ ഗതാഗത സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും സുസ്ഥിരമായ സുരക്ഷ ഉറപ്പാക്കാന്‍ അന്താരാഷ്ട്ര നിയമങ്ങളും സമാധാന ഉടമ്പടികളും പൂര്‍ണമായി പാലിക്കാന്‍ എല്ലാ കക്ഷികളും തയാറാകണമെന്നും യു എ ഇ ആവശ്യപ്പെട്ടു.

 

Latest