Connect with us

International

ഇസ്‌റാഈല്‍ ആക്രമണവും ലബനാന്‍ അധിനിവേശവും സമാധാന കരാര്‍ ലംഘനമായി കരുതും: ഇറാന്‍

യു എസ്-ഇറാന്‍ കരാര്‍ രൂപപ്പെട്ടെങ്കിലും തെക്കന്‍ ലബനാനിലെ അധിനിവേശം തുടരുമെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

Published

|

Last Updated

തെഹ്‌റാന്‍/വാഷിങ്ടണ്‍ | ലബനാനെതിരായ ആക്രമണവും തങ്ങളുടെ ഭൂപ്രദേശത്ത് അധിനിവേശത്തിനുള്ള ശ്രമവും ഇസ്‌റാഈല്‍ തുടര്‍ന്നാല്‍, യു എസുമായുള്ള താത്കാലിക കരാറിന്റെ ലംഘനമായി കരുതുമെന്ന മുന്നറിയിപ്പുമായി ഇറാന്‍. അതേസമയം, യു എസ്-ഇറാന്‍ കരാര്‍ രൂപപ്പെട്ടെങ്കിലും തെക്കന്‍ ലബനാനിലെ അധിനിവേശം തുടരുമെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

കരാറിനു പിന്നാലെ, യു എന്‍ ആണവ ഇന്‍സ്‌പെക്ടര്‍മാര്‍ ഇറാനിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തെഹ്‌റാനുമായി നടത്തിയ 60 ദിവസത്തെ ചര്‍ച്ചയുടെ ഫലമായി ഹോര്‍മുസ് കടലിടുക്കിലെ ചുങ്കം ഇനിയുണ്ടാവില്ലെന്നും യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് പറഞ്ഞു.

യു എസ് നാവിക ഉപരോധം പിന്‍വലിച്ചതിനെ തുടര്‍ന്ന് ഇറാന്റെ മൂന്ന് എണ്ണ ടാങ്കറുകളും രണ്ട് ചരക്ക് കപ്പലുകളും ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോയതായി ഇറാനിയന്‍ മാധ്യമം വെളിപ്പെടുത്തി.

Latest