Connect with us

Kozhikode

നോളജ് സിറ്റിക്ക് മധുരം പകരാൻ കുടകിൽ നിന്നും തൈകൾ എത്തി

കുടകിലെ നെല്ലിഹുദിക്കേരിയിൽ നിന്നും മൂന്ന് തരം ഓറഞ്ചുകളുടെ ആയിരത്തിലധികം തൈകളാണ് നോളജ് സിറ്റിയിലേക്ക് എത്തിച്ചത്.

Published

|

Last Updated

നോളജ് സിറ്റി | മർകസ് നോളജ് സിറ്റിക്ക് മധുരം പകരാൻ കർണാടക കുടകിൽ നിന്നും ഓറഞ്ച് തൈകൾ എത്തി. കുടകിലെ നെല്ലിഹുദിക്കേരിയിൽ നിന്നും മൂന്ന് തരം ഓറഞ്ചുകളുടെ ആയിരത്തിലധികം തൈകളാണ് നോളജ് സിറ്റിയിലേക്ക് എത്തിച്ചത്.

നോളജ് സിറ്റിയിൽ വെച്ച് നടന്നിരുന്ന ക്ലൈമറ്റ് ആക്ഷൻ സമ്മിറ്റിൽ പ്രഖ്യാപിച്ച വൺ മില്യൺ ട്രീ പ്രോജക്ടിന്റെ ഭാഗമായിട്ടാണ് കുടക് ജില്ലയിലെ നെല്ലിഹുദിക്കേരി യൂണിറ്റിലെ എസ് വൈ എസ്, എസ് എസ് എഫ് പ്രവർത്തകർ ഓറഞ്ച് തൈകൾ നോളജ് സിറ്റിക്ക് സമ്മാനിച്ചത്.

ഓറഞ്ച്, ചെറുനാരങ്ങ, കൈപ്പുളി (ബിറ്റർ ഓറഞ്ച്) എന്നിങ്ങനെ മൂന്ന് തരത്തിലെ ആയിരത്തി മുന്നൂറ് തൈകളാണ് ഉള്ളത്. കുടകിലെ റഷാദ്, ഉമ്മർ, ജംഷീർ, റഫീഖ്, ഇബ്രാഹിം എന്നിവർ നേതൃത്വം നൽകി. മർകസ് നോളജ് സിറ്റി അധികൃതർ സംഘത്തിന് സ്വീകരണം നൽകി.

Latest