Kerala
സംസ്ഥാനത്ത് ഉയര്‍ന്ന വൈദ്യുതി ഉപയോഗം; ഇന്ന് നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി
കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ വൈദ്യുതി ഉപഭോഗം കുറഞ്ഞതാണ് സംസ്ഥാനത്ത് ഇന്നലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ സഹായമായത്.
തിരുവനന്തപുരം|സംസ്ഥാനത്ത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ഉപയോഗമാണ് ഇന്നലെ രേഖപ്പെടുത്തിയതെന്ന് കെഎസ്ഇബി. 99.87 ദശലക്ഷം യൂണിറ്റായിരുന്നു ഇന്നലത്തെ ഉപയോഗമെന്നും കെഎസ്ഇബി അറിയിച്ചു. രാത്രികാല ആവശ്യകത 5305 മെഗാവാട്ട് ആണ്. ഇന്ന് 900 മെഗാവാട്ടിന്റെ കുറവ് പ്രതീക്ഷിക്കുന്നുവെന്നും അതുകൊണ്ടുതന്നെ ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടാകുമെന്നും കെഎസ്ഇബി വ്യക്തമാക്കി. ഇന്നലെ വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നില്ല. വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനുള്ള വഴികള്‍ തേടുകയാണെന്നും കെഎസ്ഇബി വ്യക്തമാക്കി.
കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ വൈദ്യുതി ഉപഭോഗം കുറഞ്ഞതാണ് സംസ്ഥാനത്ത് ഇന്നലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ സഹായമായത്. ഇത് കേരളത്തിലേക്കുള്ള പവര്‍ ഗ്രിഡിലെ വൈദ്യുതി ലഭ്യത ഉയര്‍ത്തിയെന്നും പവര്‍ എക്‌സ്‌ചേഞ്ച് വഴിയും മതിയായ വൈദ്യുതി ലഭിച്ചുവെന്നും കെഎസ്ഇബി അറിയിച്ചു. 700 മെഗാവാട്ടിന്റെ കുറവുണ്ടായിരുന്നെങ്കിലും മതിയായ അളവില്‍ വൈദ്യുതി സംസ്ഥാനത്തിന് ലഭിച്ചു. കഴിഞ്ഞ 17 ദിവസത്തിനിടെ രാത്രികാല വൈദ്യുതി നിയന്ത്രണം ഇല്ലാതിരുന്ന രണ്ടാം ദിവസമായിരുന്നു ഇന്നലെ.
Content Highlights:
Kerala recorded its highest power consumption this month at 99.87 million units. KSEB warns of potential electricity restrictions today due to a 900 MW deficit. Power cuts were avoided yesterday as reduced usage in neighbouring states boosted grid availability for Kerala.




