Connect with us

Kerala

കൊച്ചിയില്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച; സ്വര്‍ണവും പണവും മൊബൈല്‍ ഫോണുകളും കവര്‍ന്നു

അസം, പശ്ചിമ ബംഗാള്‍ സ്വദേശികളായ യുവതികളാണ് അതിക്രമത്തിനിരയായത്

Published

|

Last Updated

കൊച്ചി| കൊച്ചിയില്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച. പാലാരിവട്ടത്ത് വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. സ്വര്‍ണവും മൂന്ന് ലക്ഷത്തിലധികം വില വരുന്ന മൊബൈല്‍ ഫോണും 1,20,000 രൂപയും കവരുകയായിരുന്നു. യുപിഐ വഴി പന്ത്രണ്ടായിരം രൂപയും മോഷ്ടാക്കള്‍ കൈക്കലാക്കിയെന്നാണ് ലഭിക്കുന്ന വിവരം.

അസം, പശ്ചിമ ബംഗാള്‍ സ്വദേശികളായ യുവതികളാണ് അതിക്രമത്തിനിരയായത്. ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു യുവതികള്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. മാരാകായുധങ്ങളുമായെത്തിയ അഞ്ചംഗ സംഘം വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് കത്തി കാണിച്ചും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും മൊബൈല്‍ ഫോണുകളും കവരുകയായിരുന്നു. 3,05,000 വില വരുന്ന പത്ത് ഫോണുകളാണ് സംഘം സ്ത്രീകളില്‍ നിന്ന് കൈക്കലാക്കിയത്. തുടര്‍ന്ന് സ്ത്രീകളെ വിവസ്ത്രരാക്കി. ഒരു സ്ത്രീയുടെ കഴുത്തിലുണ്ടായിരുന്ന ഒരു പവന്‍ സ്വര്‍ണമാലയും മറ്റൊരാളുടെ നാല് ഗ്രാം തൂക്കമുള്ള സ്വര്‍ണ കമ്മലും പ്രതികള്‍ കൈക്കലാക്കിയെന്നും പരാതിയില്‍ പറയുന്നു.

അതിക്രമത്തിനുശേഷം സംഘം സംഭവസ്ഥലത്തു നിന്ന് കടന്നുകളയുകയായിരുന്നു. പോലീസ് പ്രതികള്‍ക്കായുള്ള അന്വേഷണം  ആരംഭിച്ചു. രണ്ടുപേരെ തിരിച്ചറിഞ്ഞതായാണ് പോലീസ് വ്യക്തമാക്കുന്നത്.

Content Highlights:
An armed five-member gang barged into a rented house in Palarivattom, Kochi, assaulting women residents and looting gold, cash, and mobile phones. The robbers forced a UPI transfer before fleeing. Police have launched a manhunt and identified two suspects involved in the crime.

 

---- facebook comment plugin here -----

Latest