National
പിറ്റ്ബുള്‍ നായയുടെ ആക്രമണത്തില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞിന് ഗുരുതര പരുക്ക്
കുഞ്ഞിന്റെ ബന്ധുവായ സ്ത്രീ കുട്ടിയുമായി പുറത്ത് നടക്കാന്‍ ഇറങ്ങിയപ്പോഴാണ് സംഭവം
സോണിപറ്റ് | ഹരിയാനയിലെ സോണിപറ്റില്‍ പിറ്റ്ബുള്‍ നായയുടെ ആക്രമണത്തില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിന് ഗുരുതരമായി പരുക്കേറ്റു. സിക്ക കോളനിയില്‍ കുഞ്ഞിനെ കയ്യിലേന്തി നിന്ന സ്ത്രീയുടെ നേര്‍ക്ക് നായ ചാടിവീഴുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ആക്രമണത്തിന്റെ ആഘാതത്തില്‍ ഇരുവരും നിലത്തുവീഴുകയും, തുടര്‍ന്ന് നായ കുഞ്ഞിനെ ആക്രമിക്കുകയുമായിരുന്നു
കുഞ്ഞിന്റെ ബന്ധുവായ സ്ത്രീ കുട്ടിയുമായി പുറത്ത് നടക്കാന്‍ ഇറങ്ങിയപ്പോഴാണ് സംഭവം .പെട്ടെന്ന് പിറ്റ്ബുള്‍ നായ അവരുടെ നേര്‍ക്ക് ഓടിയെത്തി കുഞ്ഞിനുനേരെ ചാടിവീഴുകയായിരുന്നു.
കുഞ്ഞിനെ രക്ഷിക്കാന്‍ സ്ത്രീ ശ്രമിച്ചെങ്കിലും നായ കുഞ്ഞിനെ കടിച്ചുവലിക്കുകയും, നിലത്തു വീഴ്ത്തുകയും ചെയ്തു. മറ്റുള്ളവര്‍ നായയെ മാറ്റാന്‍ ശ്രമിച്ചെങ്കിലും വിടാതെ നായ കുഞ്ഞിനെ റോഡിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ റോത്തക്കിലെ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്റെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.
Content Highlights: A six-month-old baby suffered critical injuries after being attacked by a Pitbull dog in Sikka Colony, Sonipat, Haryana. CCTV footage caught the dog leaping onto a woman holding the infant, knocking them down. The child was dragged along the road and rushed to a hospital in Rohtak in critical condition.

