Business
TODAY'S GOLD RATE|കുതിച്ചുയര്‍ന്ന് സ്വര്‍ണ വില; പവന് 1,160 രൂപയുടെ വര്‍ധന
ഒരു ഗ്രാം സ്വര്‍ണത്തിന് 14,155 രൂപയായി.
കൊച്ചി|സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണ വില. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 145 രൂപയാണ് കൂടിയിരിക്കുന്നത്(Today’s Gold Rate). ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 14,155 രൂപയായി. പവന്റെ വിലയില്‍ 1,160 രൂപയുടെ വര്‍ധനയുണ്ടായി. പവന്‍ വില 1,13,240 രൂപയായാണ് വര്‍ധിച്ചത്.
18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വര്‍ധനയുണ്ടായിട്ടുണ്ട്. ഗ്രാമിന് 120 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന്റെ വില 11,630 രൂപയായും പവന് 93,040 രൂപയായും ഉയര്‍ന്നു. അന്താരാഷ്ട്ര വിലയില്‍ വരുന്ന മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വര്‍ണ വിലയിലും പ്രതിഫലിക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയില്‍ ഇടിവുണ്ടായി. നിലവില്‍, ഒരു ഗ്രാം വെള്ളി 250 രൂപയിലും 10 ഗ്രാം വെള്ളി 2,500 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ശ്രദ്ധിക്കുക: സംസ്ഥാനത്ത് സ്വര്‍ണവില വലിയ തോതിൽ കുതിച്ചുയരുന്ന സാഹചര്യത്തിൽ വിപണി കൃത്യമായി നിരീക്ഷിച്ച ശേഷം മാത്രം വാങ്ങലുകൾ ആസൂത്രണം ചെയ്യുക. അടിയന്തര സാമ്പത്തിക ആവശ്യങ്ങൾ വരുമ്പോൾ നിങ്ങളുടെ പക്കലുള്ള സ്വര്‍ണ്ണം ഉപയോഗിച്ച് loan against gold എടുക്കുന്നത് ആലോചിക്കാമെങ്കിലും, മികച്ച gold rate നൽകുന്ന സ്ഥാപനങ്ങൾ ഏതാണെന്ന് പരിശോധിക്കേണ്ടതുണ്ട്. ഇന്ന് സ്വർണം പണയം വെക്കാൻ ഉദ്ദേശിക്കുന്നവർ വിവിധ ബാങ്കുകളിലെ gold loan പലിശ നിരക്കുകളും വ്യവസ്ഥകളും കൃത്യമായി മനസിലാക്കണം. നിലവിലെ gold price today അഥവാ today gold rate അനുസരിച്ച് അനുയോജ്യമായ സമയത്ത് മാത്രം gold loan apply ചെയ്യാൻ ശ്രദ്ധിക്കുക. കൃത്യമായ gold price analysis നടത്തുന്നതിലൂടെ അനാവശ്യ സാമ്പത്തിക ബാധ്യതകളിൽ നിന്ന് ഒഴിവായി നിൽക്കാം.
Content Highlights: Gold prices in Kerala witnessed a significant surge today with 22 karat gold increasing by 145 rupees per gram to reach 14155 rupees. The rate for one sovereign rose by 1160 rupees to touch 113240 rupees. Meanwhile, silver prices dropped to 250 rupees per gram in the state market.





