Connect with us

Kerala

സന്ദീപിനെ ക്രിസ്റ്റല്‍ ക്ലിയറെന്ന് വിശേഷിപ്പിച്ചിട്ടില്ല; പരാമര്‍ശം നടത്തിയത് സരിനുമായി ബന്ധപ്പെട്ട ചോദ്യത്തിന്: എ കെ ബാലന്‍

മത ന്യൂനപക്ഷങ്ങള്‍ക്ക് എതിരെ വിഷലിപ്തമായ വാക്കുകള്‍ പറഞ്ഞ ആളാണ് സന്ദീപ്.അറേബ്യയിലെ എല്ലാ സുഗന്ധ ദ്രവ്യം കൊണ്ടും അത് ഇല്ലാതാക്കാന്‍ കഴിയില്ലെന്നും എകെ ബാലന്‍

Published

|

Last Updated

പാലക്കാട് സന്ദീപ് വാര്യരെ താന്‍ കിസ്റ്റല്‍ ക്‌ളിയര്‍ എന്ന് വിശേഷിപ്പിച്ചിരുന്നില്ലെന്ന് സിപിഎം നേതാവ് ഏകെബാലന്‍ .ക്രിസ്റ്റല്‍ ക്ലിയര്‍ എന്ന് പറഞ്ഞത് സരിനുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള മറുപടിയായിട്ടായിരുന്നുവെന്നും അത് സന്ദീപ് വാര്യരെ ഉദ്ദേശിച്ചായിരുന്നില്ലെന്നും എ കെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മത ന്യൂനപക്ഷങ്ങള്‍ക്ക് എതിരെ വിഷലിപ്തമായ വാക്കുകള്‍ പറഞ്ഞ ആളാണ് സന്ദീപ്.അറേബ്യയിലെ എല്ലാ സുഗന്ധ ദ്രവ്യം കൊണ്ടും അത് ഇല്ലാതാക്കാന്‍ കഴിയില്ല .മനുസ്മൃതിയുടെ ഭരണം വരുമെന്ന് പറഞ്ഞ ആൾ ജിഫ്രി തങ്ങളെ കണ്ടിട്ടും കാര്യമില്ല.അമ്മ മരിച്ചതിൽ ആരും വന്നില്ലെന്ന് പറഞ്ഞപ്പോഴാണ് സന്ദീപിനെ പിന്തുണച്ചതെന്നും എ കെ ബാലന്‍ പറഞ്ഞു

രാഹുല്‍- സന്ദീപ് ഗൂഢാലോചന പാലക്കാട്ടെ ജനങ്ങള്‍ തിരിച്ചറിയും. തിരഞ്ഞെടുപ്പില്‍ രാഹുലിന് വലിയ തിരിച്ചടിയുണ്ടാകും. സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ ആര്‍എസ്എസ് ഒരക്ഷരം പോലും പറയുന്നില്ല.ഇത് ആര്‍എസ്എസിലെ ഒരു വിഭാഗവും രാഹുല്‍ മാങ്കൂട്ടത്തിലും നടത്തിയ ഗൂഢാലോചനയാണെന്നും അദ്ദേഹം ആരോപിച്ചു.കോണ്‍ഗ്രസ് ആര്‍എസ്എസ് അവിശ്ശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമാണ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക് പോയതെന്നും എകെ ബാലന്‍ ആരോപിച്ചു

 

---- facebook comment plugin here -----

Latest