Connect with us

Malappuram

സമസ്ത സെന്റിനറി ക്യാമ്പസ് വിസിറ്റിന് മഅദിന്‍ ക്യാമ്പസില്‍ ഉജ്ജ്വല സ്വീകരണം

വിദ്യാര്‍ഥികളും അധ്യാപകരും സ്ഥാപന പ്രതിനിധികളും ചേര്‍ന്ന് സന്ദര്‍ശക സംഘത്തെ ആവേശപൂര്‍വം വരവേറ്റു.

Published

|

Last Updated

ഫോട്ടോ: സമസ്ത സെന്റിനറിയുടെ ഭാഗമായി സംഘടിപ്പിച്ച ക്യാമ്പസ് സന്ദര്‍ശന പരിപാടി മഅദിന്‍ ക്യാമ്പസില്‍ കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ കൂറ്റമ്പാറ അബ്ദുറഹ്‌മാന്‍ ദാരിമി ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം| സമസ്തയുടെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സെന്റിനറി ക്യാമ്പസ് വിസിറ്റിന് സ്വലാത്ത് നഗര്‍ മഅദിന്‍ ക്യാമ്പസില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. വിദ്യാര്‍ഥികളും അധ്യാപകരും സ്ഥാപന പ്രതിനിധികളും ചേര്‍ന്ന് സന്ദര്‍ശക സംഘത്തെ ആവേശപൂര്‍വം വരവേറ്റു.

ക്യാമ്പസ് വിസിറ്റിന്റെ ഉദ്ഘാടനം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ കൂറ്റമ്പാറ അബ്ദുറഹ്‌മാന്‍ ദാരിമി നിര്‍വഹിച്ചു. സമസ്തയുടെ നൂറുവര്‍ഷത്തെ വൈജ്ഞാനിക, ആത്മീയ, സാമൂഹിക മുന്നേറ്റങ്ങളും പൈതൃകവും പുതുതലമുറയിലേക്ക് കൈമാറുന്നതിനും സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുന്നതിനും ക്യാമ്പസ് വിസിറ്റ് സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. സമസ്തയുടെ ആദര്‍ശ പ്രചാരണവും സെന്റിനറി സന്ദേശവും ക്യാമ്പസുകളിലേക്കും വിദ്യാര്‍ഥി സമൂഹത്തിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം സംഘടിപ്പിച്ചത്.

ചടങ്ങില്‍ സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്രാഹീം ബാഖവി അധ്യക്ഷത വഹിച്ചു. സമസ്ത മേഖലാ ജനറല്‍ സെക്രട്ടറി സയ്യിദ് ജഅഫര്‍ തുറാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി,കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷന്‍ സി കെ യു മൗലവി മോങ്ങം, സമസ്ത മേഖലാ പ്രസിഡന്റ് കോഡൂര്‍ മുഹമ്മദ് അഹ്‌സനി ,സമസ്ത ജില്ലാ സെക്രട്ടറി പി സുബൈര്‍ കോഡൂര്‍, കെ മുഹമ്മദ് ഇബ്‌റാഹീം മലപ്പുറം, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, എം ദുല്‍ഫുഖാറലി സഖാഫി എന്നിവര്‍ പ്രസംഗിച്ചു.

Content Highlights: The Samastha centenary campus visit received a grand reception at Madin Campus in Swalat Nagar with students, faculty, and representatives joining the event. Kerala Muslim Jama’ath state vice president Koottambara Abdurahman Darimi inaugurated the visit to share Samastha’s century-long legacy with younger generations. Several Samastha and community leaders addressed the gathering presided over by P Ibrahim Baqavi.

---- facebook comment plugin here -----

Latest