Connect with us

flight protest

അന്വേഷണത്തോട് സഹകരിക്കുമെന്ന് ശബരീനാഥ്; വാട്ട്‌സാപ്പ് ചാറ്റ് സംബന്ധിച്ച് മൗനം

ശബരീനാഥിനെതിരെ കേസെടുത്താല്‍ പ്രക്ഷോഭം: ഹൈബി ഈഡന്‍

Published

|

Last Updated

തിരുവനന്തപുരം/ ന്യൂഡല്‍ഹി | മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളില്‍ നടന്ന യൂത്ത് കോഗ്രസ് പ്രതിഷധത്തിന് പിന്നിലെ ഗൂഢാലോചനയില്‍ പോലീസ് നടത്തുന്ന അന്വേഷണത്തോട് സഹകരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ശബരീനാഥ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെുള്ള നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും ശബരീനാഥ് പ്രതികരിച്ചു. പ്രതിഷേധം ആസൂത്രണം ചെയ്ത വാട്സ്ആപ്പ് ചാറ്റ് പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് ശബരീനാഥിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. എന്നാല്‍ വാട്‌സാപ്പ് ചാറ്റ് താങ്കളുടേതാണോയെന്ന ചോദ്യത്തിന് മറുപടി നല്‍കാതെ ശബരീനാഥ് ഒഴിഞ്ഞുമാറി. ഇത് നാളെ അന്വേഷണ സംഘത്തോട് പറയമെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. എന്നാല്‍ യൂത്ത്‌കോഗ്രസ് നേതൃത്വത്തിന് പ്രതിഷേധത്തെക്കുറിച്ച് അറിയാമെന്നും അദ്ദേഹം സമ്മതിച്ചു.

യൂത്ത് കോണ്‍ഗ്രസിന്റെ സംഘടനാപ്രവര്‍ത്തനത്തിന്റെ ഭാഗമായി നടന്ന സമരമാണ്. വളരെ സമാധാനപരമായി നിയമം പാലിച്ചുകൊണ്ട്, ഭരണഘടനാപരമായി ലഭിച്ചിട്ടുള്ള സംരക്ഷണം ഉപയോഗിച്ചുകൊണ്ട് ചെയ്തിട്ടുള്ള സമരമാണ്. യാതൊരു തരത്തിലുള്ള അക്രമമോ, സി പി എം ആരോപിക്കുന്നതുപോലെ കൊലപാതക ശ്രമമോ ഒന്നുമില്ലാത്ത സമരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ ഇന്‍ഡിഗോ വിമാനക്കമ്പനിയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ ഇ പി ജയരാജനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് ഹൈബി ഈഡന്‍ എം പി പറഞ്ഞു. ഇ പി ജയരാജനെതിരെ കേസെടുക്കാതെ ഗൂഢാലോചനയുടെ പേരില്‍ ശബരീനാഥിനെതിരെ കേസെടുത്താല്‍ പ്രക്ഷോഭം നടത്തുമെന്നും ഹൈബി കൂട്ടിച്ചേര്‍ത്തു.

 

 

---- facebook comment plugin here -----

Latest