Kerala
ശബരിമല സ്വര്‍ണക്കൊള്ള കേസ്; തന്ത്രി കണ്ഠരര് രാജീവർക്കും എൻ വാസുവിനും ഇ ഡി സമൻസ്
എന്‍ വാസുവിനും നോട്ടീസ് അയച്ചു
കൊച്ചി|ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവർക്കും ദേവസ്വം ബോർഡ് മുൻ കമ്മീഷണർ എൻ വാസുവിനും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ ഡി ) സമൻസ്. ഇരുവരും മാര്‍ച്ച് ആദ്യവാരം എറണാകുളത്തെ ഇഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശമുള്ളത്. സംസ്ഥാന വിജിലന്‍സ് വിഭാഗം പ്രതി ചേര്‍ത്തിട്ടുള്ള എല്ലാവരേയും ഇഡി ചോദ്യം ചെയ്യുന്നുണ്ട്.
സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായി 41 ദിവസത്തെ ജയില്‍വാസത്തിനു ശേഷമാണ് തന്ത്രി കണ്ഠരര് രാജീവര് കഴിഞ്ഞ ദിവസം ജയില്‍ മോചിതനായത്. കര്‍ശന ഉപാധികളോടെയാണ് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചത്. സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രിക്കുള്ള പങ്ക് തെളിയിക്കാന്‍ എസ്‌ഐടിക്ക് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചത്. ഗൂഢാലോചനയില്‍ തന്ത്രിക്ക് പങ്കില്ലെന്നും തന്ത്രിക്കെതിരെ തെളിവ് ഹാജരാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നും കോടതി വിലയിരുത്തി.




