Connect with us

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അഴിമതി നിരോധന നിയമ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തി

പത്തനംതിട്ട കോടതിയില്‍ മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കിയപ്പോള്‍ നല്‍കിയ റിമാന്‍ഡ് റിപോര്‍ട്ടിലാണ് അഴിമതി നിരോധന നിയമ വകുപ്പുകള്‍ കൂടി ചുമത്തിയിരിക്കുന്നത്.

Published

|

Last Updated

പത്തനംതിട്ട | ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ അഴിമതി നിരോധന നിയമം കൂടി ഉള്‍പ്പെടുത്തി. പത്തനംതിട്ട കോടതിയില്‍ മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കിയപ്പോള്‍ നല്‍കിയ റിമാന്‍ഡ് റിപോര്‍ട്ടിലാണ് അഴിമതി നിരോധന നിയമ വകുപ്പുകള്‍ കൂടി ചുമത്തിയിരിക്കുന്നത്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണിത്.

സ്വര്‍ണപ്പാളികള്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റി കൈക്കലാക്കിയതോടെ ദേവസ്വം ബോര്‍ഡിന് നഷ്ടവും പ്രതികള്‍ക്ക് സാമ്പത്തിക നേട്ടവുമുണ്ടായെന്ന കാരണത്താലാണ് അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ കേസ് വരുന്നത്.

ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങള്‍ വഹിച്ചിരുന്നവര്‍ പ്രതികളായ കേസുകളിലെല്ലാം വകുപ്പ് ഉള്‍പ്പെടുത്തും. അഴിമതി നിരോധന നിയമപ്രകാരമുള്ള കേസുകള്‍ കൊല്ലം വിജിലന്‍സ് കോടതിയിലേക്ക് മാറ്റും.

 

Latest