Kerala
ശബരിമല നെയ്യ് ക്രമക്കേട്: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി ദേവസ്വം മന്ത്രി
വിജിലന്‍സ് അന്വേഷണത്തില്‍പ്പെടാത്തവ പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിക്കണമെന്ന് കത്തിലെ ആവശ്യപ്പെട്ടു.
തിരുവനന്തപുരം| ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി ദേവസ്വം മന്ത്രി കെ മുരളീധരന്‍. വിജിലന്‍സ് അന്വേഷണത്തില്‍പ്പെടാത്തവ പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിക്കണമെന്ന് കത്തിലെ ആവശ്യപ്പെട്ടു.
വിജിലന്‍സ് എസ്പിയും സെക്രട്ടറിയും നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന ക്രമക്കേടുകളുണ്ടെന്നും കരിമ്പട്ടികയില്‍പ്പെട്ട കമ്പനിക്ക് കരാര്‍ ലഭിച്ചതില്‍ ഉന്നത ഗൂഢാലോചനയുണ്ടെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ ശബരിമല നെയ്യ് ക്രമക്കേടില്‍ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം വിജലന്‍സിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ട്.
Content Highlights:
Devaswom Minister K Muraleedharan requested the Home Minister for a probe into Sabarimala ghee irregularities. He highlighted shocking findings by the Vigilance SP and Secretary regarding high-level conspiracy in awarding contracts. Currently, a special Vigilance team is investigating under High Court orders.



