Kasargod
സഅദിയ്യ ജലാലിയ്യ ദിക്ര്‍ ഹല്‍ഖ ഞായറാഴ്ച
സയ്യിദ് ഇസ്മാഈല്‍ അല്‍ ഹാദി പാനൂര്‍ പ്രാരംഭ പ്രാര്‍ഥന നടത്തും.

ദേളി | ജാമിഅ സഅദിയ്യയില്‍ മാസന്തോറും നടന്ന് വരുന്ന ജലാലിയ്യ ദിക്ര്‍ ഹല്‍ഖ ജൂണ്‍ ഒന്നിന് (ഞായര്‍) വൈകിട്ട് ഏഴിന് നടക്കും. മഗ്‌രിബ് നിസ്‌കാര ശേഷം നൂറുല്‍ ഉലമ എം എ ഉസ്താദ് മഖ്ബറ സിയാറത്ത്, തുടര്‍ന്ന് നടക്കുന്ന ജലാലിയ്യ ദിക്ര്‍ മജ്‌ലിസിന് സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ അല്‍അഹ്ദല്‍ കണ്ണവം, സയ്യിദ് ഹിബത്തുല്ല അഹ്‌സനി അല്‍ മശ്ഹൂര്‍, കെ പി ഹുസൈന്‍ സഅദി കെ സി റോഡ് നേതൃത്വം നല്‍കും.
സയ്യിദ് ഇസ്മാഈല്‍ അല്‍ ഹാദി പാനൂര്‍ പ്രാരംഭ പ്രാര്‍ഥന നടത്തും. കെ കെ ഹുസൈന്‍ ബാഖവി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ശരീഫ് സഅദി മാവിലാടം, മുഹമ്മദ് അശ്ഫാഖ് മിസ്ബാഹി, അസ്‌കര്‍ ബാഖവി, അബ്ദദുല്‍ കരീം സഅദി ഏണിയാടി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ശറഫുദ്ദീന്‍ സഅദി, ഇബ്‌റാഹീം സഅദി വിട്ടല്‍, ഹാഫിള് അഹ്മദ് സഅദി, എം ടി പി അബ്ദുല്ല മൗലവി തുടങ്ങിയവര്‍ സംബന്ധിക്കും.
സഅദിയ്യ ലൈവ് യൂട്യൂബ് ചാനലിലൂടെയും തത്സമയം പരിപാടിയില്‍ പങ്കാളികളാവാം.