Organisation
സഅദിയ്യ: സന്ദേശ പ്രചാരണ ക്യാമ്പയിന് നാളെ സഊദിയിൽ തുടക്കം
ഇന്ത്യൻ ഗ്രാൻറ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സൂമിലൂടെ സന്ദേശ പ്രഖ്യാപനം നടത്തും

ദേളി | ഒക്ടോബറിൽ സഅദിയ്യയിൽ നടക്കുന്ന നേതാക്കളായ താജുൽ ഉലമ, നൂറുൽ ഉലമ ആണ്ട് നേർച്ചയുടെയും സഅദിയ്യ സനദ് ദാനത്തിന്റെയും സഊദി തല സന്ദേശ പ്രചരണത്തിന് നാളെ തുടക്കമാവും. ഇന്ത്യൻ ഗ്രാൻറ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സൂമിലൂടെ സന്ദേശ പ്രഖ്യാപനം നടത്തും. സയ്യിദ് കെ എസ് ആറ്റ ക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം നിർവഹിക്കും.
കെ പി ഹുസൈൻ സഅദി കെ സി റോഡ്, മുഹമ്മദ് അലി സഖാഫി തൃക്കരിപ്പൂർ, അബ്ദുർറഷീദ് സഖാഫി മുക്കം, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ, സിറാജ് കുറ്റിയാടി, ഹമീദ് പരപ്പ, അഹമ്മദ് കെ മാണിയൂർ, യൂസഫ് സഅദി ബംബ്രാണ, ഹനീഫ് ബേർക്ക, നൗഫൽ സി പി, ബഷീർ തലപ്പാടി, ഉമറുൽ ഫാറൂഖ് സഖാഫി, ഇസ്മായിൽ സഅദി പാറപ്പള്ളി, മുസ്തഫ സഅദി ക്ലാരി സംബന്ധിക്കും.
---- facebook comment plugin here -----