Connect with us

Education

സഅദിയ്യ ഗേള്‍സ് ഹിഫ്‌ള് കോളജ് ആരംഭിച്ചു

Published

|

Last Updated

ദേളി  | പെണ്‍കുട്ടികള്‍ക്ക് വിശുദ്ധ ഖുര്‍ആന്‍ മനപാഠമാക്കുന്നതിനുള്ള റസിഡന്‍ഷ്യല്‍ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജ് ആരംഭിച്ചു. സഅദിയ്യ ഗേള്‍സ് ഹോസ്റ്റലില്‍ ആരംഭിച്ച ക്ലാസിന്റെ ഉദ്ഘാടനം സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി നിര്‍വ്വിഹിച്ചു. ഖുര്‍ആന്‍ മനപാഠമാക്കുന്നതോടൊപ്പം സ്‌കൂള്‍ വിദ്യാഭ്യാസവും വിവിധ ഭാഷാ പഠനത്തിനും കരിയര്‍ ഡെവലെപ്‌മൊന്റിനും സ്ഥാപനത്തില്‍ സൗകര്യമൊരുക്കും.

കെ പി ഹുസൈന്‍ സഅദി കെ സി റോഡ് അധ്യക്ഷത വഹിച്ചു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതം പറഞ്ഞു. ഡോ. സ്വലാഹുദ്ദീന്‍ അയ്യൂബി, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ശറഫൂദ്ദീന്‍ സഅദി, ഹാഫിള് അഹ്‌മദ് സഅദി, റഹ്‌മത്തുല്ല പുത്തിരിയടുക്കം പ്രസംഗിച്ചു.

---- facebook comment plugin here -----

Latest