Ongoing News
യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ റഷ്യയില്‍ നിന്ന് മാറ്റി; പുതിയ വേദി പാരീസ്
ന്യോണ്‍ | ഈ വര്‍ഷത്തെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മത്സരം റഷ്യയില്‍ നിന്ന് മാറ്റി. ഫൈനല്‍ പാരീസില്‍ നടത്താനാണ് തീരുമാനം. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ചാണ് നടപടി. ഇന്ന് യുവേഫ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്നാണ് ഫൈനല്‍ മത്സരത്തിന്റെ വേദി മാറ്റാന്‍ നിശ്ചയിച്ചത്.
2018ലെ ലോകകപ്പ് ഫുട്‌ബോളിന് വേണ്ടി പണികഴിപ്പിച്ച സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ ഗാസ്‌പ്രോം അരീനയിലായിരുന്നു ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്.







