Kuwait
ഇന്ത്യൻ രാഷ്ട്രപതിക്ക് സ്വാതന്ത്ര്യ ദിന ആശംസകൾ അറിയിച്ച് കുവൈത്ത് ഭരണാധികാരികൾ
പ്രധാന മന്ത്രി ഹിസ് ഹൈനസ് ശൈഖ് അഹ്മദ് അബ്ദുള്ള അൽ അഹ്മദ് അൽ സബാഹ് എന്നിവരും ഇന്ത്യൻ രാഷ്ട്ര പതിക്ക് സ്വാതന്ത്ര്യദിന ആശംസകൾ അറിയിച്ചു.
കുവൈത്ത് സിറ്റി | ഇന്ത്യയയുടെ 78ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കുവൈത്ത് അമീർ ശൈഖ് മിഷൽ അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് ഇന്ത്യൻ പ്രസിഡന്റ് ദ്രൗപദി മുർമുവിന് സ്വാതന്ത്ര്യ ദിനആശംസകൾ അറിയിച്ചു.
കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ്, പ്രധാന മന്ത്രി ഹിസ് ഹൈനസ് ശൈഖ് അഹ്മദ് അബ്ദുള്ള അൽ അഹ്മദ് അൽ സബാഹ് എന്നിവരും ഇന്ത്യൻ രാഷ്ട്ര പതിക്ക് സ്വാതന്ത്ര്യദിന ആശംസകൾ അറിയിച്ചു.







