Kerala
13.02 കോടി രൂപ; കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡ്
12.18 കോടിയാണ് ടിക്കറ്റ് വരുമാനം. 83.49 ലക്ഷമാണ് ടിക്കറ്റിതര വരുമാനം.
തിരുവനന്തപുരം|ടിക്കറ്റ് വരുമാനത്തില്‍ സര്‍വകാല റെക്കോഡുമായി കെഎസ്ആര്‍ടിസി. 13.02 കോടി രൂപയാണ് ഇന്നലത്തെ ആകെ വരുമാനം. 4952 ബസുകളാണ് ഇന്നലെ സര്‍വീസ് നടത്തിയത്. 27.38 ലക്ഷം യാത്രക്കാരാണ് ഇന്നലെ കെഎസ്ആര്‍ടിസിയെ ആശ്രയിച്ചത്. 12.18 കോടിയാണ് ടിക്കറ്റ് വരുമാനം. 83.49 ലക്ഷമാണ് ടിക്കറ്റിതര വരുമാനം.
ഒരു കിലോമീറ്റര്‍ 66.69 രൂപയാണ് കളക്ഷന്‍ ലഭിച്ചത്. കഴിഞ്ഞ സെപ്തംബറില്‍ കെഎസ്ആര്‍ടിസി നേടിയ 10.19 കോടിയുടെ റെക്കോഡ് കലക്ഷനാണ് ഇന്നലെ മറികടന്നത്. ശബരിമല സീസണും, ക്രിസ്മസ് അവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തി ദിനവും കൂടിയായിരുന്നു ഇന്നലെ.
ജീവനക്കാരെ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ അഭിനന്ദിച്ചു. വരുമാനത്തില്‍ ചരിത്രത്തില്‍ ആദ്യമായാണ് 13 കോടി രൂപ കടക്കുന്നത്.
---- facebook comment plugin here -----




