RohingyaRefugee
റോഹിങ്ക്യന്‍ അഭയാര്‍ഥികളെ ഫ്‌ളാറ്റിലേക്ക് മാറ്റില്ല; നിലപാട് മാറ്റി കേന്ദ്രം
ഇവരെ തിരിച്ചയക്കുമെന്ന് ആഭ്യന്തരമന്ത്രാലയം
ന്യൂഡല്‍ഹി | രാജ്യതലസ്ഥാനത്തെ ചേരികളില്‍ കഴിയുന്ന റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ കാര്യത്തില്‍ നിലപാട് മാറ്റി കേന്ദ്രം. റോഹിങ്ക്യന്‍ അഭയാര്‍ഥികളെ ഫ്‌ളാറ്റുകളിലേക്ക് മാറ്റുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ പറഞ്ഞതാണ് തിരുത്തിയത്. അഭയാര്‍ഥികള്‍ക്ക് ഫ്‌ളാറ്റുകളോ, സുരക്ഷയോ നല്‍കില്ല. ഇവരെ തിരിച്ചയക്കാനുള്ള നടപടി തുടരുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നേരത്തെ കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പൂരിയാണ് റോഹിങ്ക്യന്‍ അഭയാര്‍ഥികളെ ഫ്‌ളാറ്റുകളിലേക്ക് മാറ്റുമെന്ന് അറിയിച്ചത്. മന്ത്രിയുടെ പ്രസ്താവനക്കെതിരെ ബി ജെ പിയില്‍ നിന്നും ആര്‍ എസ് എസില്‍ നിന്നും എതിര്‍പ്പ് ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയെ തിരുത്തി ആഭ്യന്തര മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്.







