Connect with us

Kerala

പാറ ഇടിഞ്ഞുവീണ് അപകടം: ക്വാറിയുടെ പ്രവര്‍ത്തനം നിരോധിച്ചു

ഖനന, ഖനനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചുകൊണ്ട് ജില്ലാ കലക്ടറുടെ ഉത്തരവ്.

Published

|

Last Updated

പത്തനംതിട്ട | പാറ ഇടിഞ്ഞുവീണ് അപകടമുണ്ടായ ക്വാറിയുടെ പ്രവര്‍ത്തനം നിരോധിച്ചു. പത്തനംതിട്ട കോന്നി പയ്യനാമണ്‍ താഴം ചെങ്കുളം ക്വാറിയുടെ പ്രവര്‍ത്തനമാണ് നിര്‍ത്തിവച്ചത്. ഖനന, ഖനനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചുകൊണ്ട് ജില്ലാ കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ക്വാറിയിലേക്ക് ആര്‍ക്കും പ്രവേശനമുണ്ടാകില്ല.

ഹിറ്റാച്ചിക്ക് മുകളിലേക്ക് കല്ലും മണ്ണും പതിച്ചുണ്ടായ അപകടത്തിലാണ് അതിഥി സംസ്ഥാന തൊഴിലാളികളായ രണ്ട് പേരുടെ ജീവന്‍ നഷ്ടമായത്. അപകടത്തില്‍ മരിച്ച ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. മറ്റൊരാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.

ഝാര്‍ഖണ്ഡ് സ്വദേശി അജയ് റായ് (38), ഒഡീഷ സ്വദേശി മഹാദേവ് (51) എന്നിവരാണ് അപകടത്തില്‍പെട്ടത്. കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

 

Latest