Connect with us

Kerala

റോഡ് നിര്‍മാണ അഴിമതിക്കേസ്; കോണ്‍ട്രാക്ടര്‍ക്കും എഞ്ചിനിയര്‍മാര്‍ക്കും കഠിന തടവും പിഴയും ശിക്ഷ

റോഡ് പണിക്ക് ഉപയോഗിച്ച സാമഗ്രികളില്‍ കൃത്രിമം കാണിച്ച് പ്രതികള്‍ സര്‍ക്കാരിന് നഷ്ടം വരുത്തി എന്നാണ് കേസ്

Published

|

Last Updated

തൃശൂര്‍ |  റോഡ് നിര്‍മാണത്തില്‍ അഴിമതി നടത്തിയതിനെതിരെ എടുത്ത കേസില്‍ കോണ്‍ട്രാക്ടര്‍ക്കും എഞ്ചിനിയര്‍മാര്‍ക്കും തടവും പിഴയും വിധിച്ച് കോടതി. കേസിലെ ഒന്നാം പ്രതി കോണ്‍ട്രാക്ടര്‍ ടി ഡി ഡേവിസ്, രണ്ടാം പ്രതി അസിസ്റ്റന്റ് എഞ്ചിനീയര്‍ മെഹറുനിസ, മൂന്നാം പ്രതി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ റൂഖിയ എന്നിവരെയാണ് ശിക്ഷിച്ചത്.

മൂന്ന് വര്‍ഷം വീതം കഠിന തടവും 20,000 രൂപ വീതം പിഴയുമാണ് തൃശൂര്‍ വിജിലന്‍സ് കോടതി വിധിച്ചത്. ചിലങ്ക- അരീക്കാ റോഡ് പുനര്‍നിര്‍മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് കോടതി വിധി.

2006 ല്‍ ആണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. റോഡ് പണിക്ക് ഉപയോഗിച്ച സാമഗ്രികളില്‍ കൃത്രിമം കാണിച്ച് പ്രതികള്‍ സര്‍ക്കാരിന് നഷ്ടം വരുത്തി എന്നാണ് കേസ്.

Latest