Connect with us

Saudi Arabia

റിയാദ് എയര്‍ ഇനി മുംബൈയിലേക്കും ; ആഗസ്റ്റ് നാല്  മുതല്‍ പ്രതിദിന സര്‍വ്വീസ്

മുംബൈ സര്‍വീസുകളുടെ ടിക്കറ്റ് വില്‍പ്പന  ആരംഭിച്ചുകഴിഞ്ഞതായി റിയാദ് എയര്‍

Published

|

Last Updated

ദമാം |  സഊദി  അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയര്‍ ഇനിമുതല്‍  ഇന്ത്യയിലേക്കും സര്‍വ്വീസുകള്‍ ആരംഭിക്കുന്നു. ആഗസ്റ്റ് നാല് മുതല്‍ രാജ്യ തലസ്ഥനമായ റിയാദില്‍ നിന്നും മുംബൈയിലേക്കാണ് പ്രതിദിന സര്‍വ്വീസുകള്‍ ആരംഭിക്കുന്നത് . മുംബൈ സര്‍വീസുകളുടെ ടിക്കറ്റ് വില്‍പ്പന  ആരംഭിച്ചുകഴിഞ്ഞതായി റിയാദ് എയര്‍ അറിയിച്ചു
റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും  മുംബൈയിലെ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക്  ഇന്ധനക്ഷമതയ്ക്കും യാത്രക്കാരുടെ സുഖസൗകര്യങ്ങള്‍ക്കും പേരുകേട്ട അത്യാധുനിക ബോയിങ് 787-9 ഡ്രീംലൈനര്‍ വിമാനങ്ങള്‍ ഉപയോഗിച്ചായിരിക്കും പ്രതിദിന സര്‍വീസുകള്‍ നടത്തുക
റിയാദില്‍ നിന്നും ഉച്ചക്ക് 2:05-ന് പുറപ്പെടുന്ന വിമാനം രാത്രി 8:35-ന് മുംബൈയില്‍ എത്തിച്ചേരും.മുംബൈയില്‍ നിന്ന് രാത്രി 10:05-ന് തിരിക്കുന്ന വിമാനം രാത്രി 11:50-ന് റിയാദില്‍ തിരിച്ചെത്തും. ബിസിനസ് എലൈറ്റ്, ബിസിനസ്, പ്രീമിയം ഇക്കണോമി, ഇക്കണോമി എന്നിങ്ങനെ നാല് ക്ലാസുകളായാണ് സീറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്

ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പുതിയ സര്‍വീസ് ആരംഭിക്കുന്നതോടെ ജിദ്ദ,ലണ്ടന്‍ ഹീത്രോ,ദുബൈ,കെയ്റോ എന്നിവിടങ്ങളിലേക്ക് കണക്ഷന്‍ ഫ്‌ലൈറ്റുകളും ലഭ്യമാകുന്നതോടെ പ്രധാന നഗരങ്ങളിലേക്ക്  എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയും. കൂടാതെ ഇന്ത്യയില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ക്കും അനുഗ്രഹമാകും

അന്താരാഷ്ട്ര വ്യോമയാന മേഖലയില്‍ തങ്ങളുടെ സേവനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് റിയാദ് എയര്‍ പുതിയ  സര്‍വീസുകള്‍ ആരംഭിക്കുന്നത്. മാഡ്രിഡ് സര്‍വ്വീസുകള്‍ ജൂലൈ 17 നും ,മാഞ്ചസ്റ്റര്‍ സര്‍വ്വീസ് ജൂലൈ 23 നും,മാലഗ ജൂലൈ 14 നും ,കോലാലംപൂര്‍ ജൂലൈ 30 നും,ധാക്ക സര്‍വ്വീസ് ആഗസ്ത് 7നും ആരംഭിക്കുന്നതോടെ മിഡില്‍ ഈസ്റ്റിലെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാകും.

സഊദി  അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള റിയാദ് എയര്‍, വ്യോമ കണക്റ്റിവിറ്റി വികസിപ്പിക്കുന്നതിനും, ടൂറിസം വര്‍ദ്ധിപ്പിക്കുന്നതിനും, സമ്പദ്വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കുന്നതിനുമുള്ള രാജ്യത്തിന്റെ വിഷന്‍ 2030 തന്ത്രത്തിന്റെ ഭാഗമായി 2023 ലാണ് പ്രവര്‍ത്തനം  ആരംഭിച്ചത്. റിയാദ് ആസ്ഥാനമായുള്ള ‘സഊദിയക്ക്’ സഊദി  അറേബ്യയുടെ രണ്ടാമത്തെ ഫ്‌ലാഗ് കാരിയറാണ് റിയാദ് എയര്‍. 2026 ജൂണ്‍ 10 നായിരുന്നു  ലണ്ടനിലേക്കുള്ള ആദ്യ വിമാന സര്‍വീസ് ഔദ്യോഗികമായി ആരംഭിച്ചത്

Content Highlights: Saudi Arabia’s new flag carrier Riyadh Air has announced daily flight services to Mumbai starting from August 4. The flights will operate from King Khalid International Airport using advanced Boeing 787-9 Dreamliner aircraft with four cabin classes. This new route aims to boost connectivity for business travelers, tourists, and Umrah pilgrims between both nations.

---- facebook comment plugin here -----

Latest