Connect with us

RBI

സഹകരണ സംഘങ്ങള്‍ ബേങ്ക് എന്ന പേര് ഉപയോഗിക്കരുതെന്ന് ആവര്‍ത്തിച്ച റിസര്‍വ് ബേങ്ക്

സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്കു പരിരക്ഷ ഇല്ലെന്നും ആര്‍ ബി ഐ

Published

|

Last Updated

തിരുവനന്തപുരം | സഹകരണ സംഘങ്ങള്‍ ബേങ്ക് എന്ന പേര് ഉപയോഗിക്കരുതെന്ന് വ്യക്തമാക്കി റിസര്‍വ് ബേങ്ക് വീണ്ടും.

പ്രമുഖ മലയാള പത്രങ്ങളില്‍ ആര്‍ ബി ഐ ഇത് സംബന്ധിച്ചു പരസ്യം നല്‍കി. സംസ്ഥാനത്തെ 1625 സഹകരണ സംഘങ്ങള്‍ക്ക് ഇത് ബാധകമാണ്. നേരത്തെ സമാന നിര്‍ദേശം ആര്‍ ബി ഐ നല്‍കിയിരുന്നു. സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്കു പരിരക്ഷ ഇല്ലെന്നും ആര്‍ ബി ഐയുടെ പരസ്യത്തില്‍ വ്യക്തമാക്കുന്നു.

സഹകരണ സംഘങ്ങള്‍ ബേങ്ക് എന്ന് ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശം റിസര്‍വ് ബേങ്ക് നേരത്തെ പുറപ്പെടുവിച്ചതാണെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. അതിന് സ്റ്റേ വാങ്ങിയിരുന്നു. പുതിയ വിജ്ഞാപനം സഹകരണ വകുപ്പ് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ആര്‍ ബി ഐക്കെതിരെ സംസ്ഥാനം കോടതിയെ സമീപിച്ചിരുന്നു.