Connect with us

National

പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകി കനക് റെലെ അന്തരിച്ചു

വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് മുംബൈയിലായിരുന്നു അന്ത്യം.

Published

|

Last Updated

മുംബൈ| മോഹിനിയാട്ടത്തിന് ആഗോള പ്രശസ്തി നേടിക്കൊടുത്ത വിഖ്യാത നര്‍ത്തകി കനക് റെലെ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് മുംബൈയിലായിരുന്നു അന്ത്യം. ഗുജറാത്ത് സ്വദേശിയാണ്.

ഏഴാം വയസില്‍ കൊല്‍ക്കത്തയിലെ ശാന്തി നികേതനില്‍ വെച്ചാണ് ആദ്യം മോഹിനിയാട്ടം അഭ്യസിക്കുന്നത്. ലോകമാകെ എണ്ണമറ്റ വേദികളില്‍ കനക് റെലെ മോഹിനിയാട്ടം അവതരിപ്പിച്ചു. മുംബൈയില്‍ നളന്ദ നൃത്ത ഗവേഷണ കേന്ദ്രം, നളന്ദ നൃത്ത കല മഹാവിദ്യാലയം എന്നിവ മോഹിനിയാട്ടത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി കനക് റെലെ സ്ഥാപിച്ചതാണ്.

രാജ്യം പത്മശ്രീയും പത്മഭൂഷണും നല്‍കി കനക് റെലെയെ ആദരിച്ചിട്ടുണ്ട്. ഗുജറാത്ത് സര്‍ക്കാരിന്റെ ഗൗരവ് പുരസ്‌കാര്‍, മധ്യപ്രദേശ് സര്‍ക്കാരിന്റെ കാളിദാസ് സമ്മാന്‍ തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

 

 

 

 

---- facebook comment plugin here -----

Latest