Kerala
ബന്ധു നിയമന വിവാദം; ബെന്നി തോമസ് രാജിവെച്ചു
രാജിക്കത്ത് മുഖ്യമന്ത്രി വി ഡി സതീശന് കൈമാറി
തിരുവനന്തപുരം | വിവാദങ്ങള്‍ക്ക് പിറകെ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം ബെന്നി തോമസ് രാജിവെച്ചു. രാജിക്കത്ത് മുഖ്യമന്ത്രി വി ഡി സതീശന് കൈമാറി.മന്ത്രി സണ്ണി ജോസഫിന്റെ സഹോദരി ഭര്‍ത്താവാണ് ബെന്നി തോമസ്
ബെന്നി തോമസിനെ പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയത് സഹോദരിയുടെ ഭര്‍ത്താവ് എന്ന മാനദണ്ഡത്തിലല്ലെന്നും അദ്ദേഹം നല്ലൊരു പൊതുപ്രവര്‍ത്തകനാണെന്നും സണ്ണി ജോസഫ് നിയമനത്തെ ന്യായീകരിച്ചിരുന്നുവെങ്കിലും വിവാദം കെട്ടടങ്ങിയിരുന്നില്ല. നിയമന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരിശോധിച്ചശേഷം പറയാമെന്നുമായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രതികരിച്ചത്.കണ്ണൂര്‍ ഉളിക്കല്‍ സ്വദേശിയും ഡിസിസി ജനറല്‍ സെക്രട്ടറിയുമാണ് ബെന്നി തോമസ്.
---- facebook comment plugin here -----


