Kerala
അതിതീവ്ര മഴക്ക് സാധ്യത; ആറ് ജില്ലകളില്‍ ചുവപ്പ് ജാഗ്രത
പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത.

തിരുവനന്തപുരം സംസ്ഥാനത്ത് ആറ് ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ അതിതീവ്ര മഴക്ക് സാധ്യത. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പുള്ളത്. ഇവിടങ്ങളില്‍ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് രാത്രി എട്ട് വരെയാണ് ശക്തമായ കാറ്റിനും മഴക്കും സാധ്യതയുള്ളത്. പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രതയുണ്ട്.
കൊല്ലം, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ മഞ്ഞ ജാഗ്രതയും പ്രഖ്യാപിച്ചു.
---- facebook comment plugin here -----