Connect with us

Saudi Arabia

ഏഥന്‍സ് ഡിഫന്‍സ് എക്സ്പോയില്‍ സഊദി അറേബ്യ പങ്കെടുക്കും

ജനറല്‍ അതോറിറ്റി ഫോര്‍ ഡിഫന്‍സ് ഡെവലപ്മെന്റിന്റെയും സഊദി മിലിട്ടറി ഇന്‍ഡസ്ട്രീസ് കമ്പനിയുടെയും പങ്കാളിത്തത്തോടെയാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്.

Published

|

Last Updated

റിയാദ് | മെയ് ആറ് മുതല്‍ എട്ട് വരെ ഗ്രീസിന്റെ തലസ്ഥാനമായ ഏഥന്‍സ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മെട്രോപൊളിറ്റന്‍ എക്സ്പോ സെന്ററില്‍ നടക്കുന്ന ഏഥന്‍സ് അന്താരാഷ്ട്ര പ്രതിരോധ, സുരക്ഷാ പ്രദര്‍ശനത്തില്‍ സഊദി അറേബ്യ പങ്കെടുക്കും.

സഊദി പവലിയനില്‍ ജനറല്‍ അതോറിറ്റി ഫോര്‍ ഡിഫന്‍സ് ഡെവലപ്മെന്റിന്റെയും സഊദി മിലിട്ടറി ഇന്‍ഡസ്ട്രീസ് കമ്പനിയുടെയും പങ്കാളിത്തത്തോടെയാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്. സഊദി പവലിയനില്‍ രാജ്യത്തെ കമ്പനികളും കര, നാവിക, വ്യോമ പ്രതിരോധം, സൈബര്‍ സുരക്ഷ എന്നിവയിലെ ഏറ്റവും പുതിയ സംവിധാനങ്ങളും പ്രദര്‍ശിപ്പിക്കും. രാജ്യത്തെ ദേശീയ കമ്പനികളെ പ്രാപ്തമാക്കുന്നതിനും സൈനിക വ്യവസായ മേഖലയിലെ പ്രധാന അന്താരാഷ്ട്ര കമ്പനികളുമായുള്ള പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുമുള്ള സഊദി മിലിട്ടറി ഇന്‍ഡസ്ട്രിയുടെ ശക്തമായ പ്രതിബദ്ധതയാണ് എക്‌സ്‌പോയിലൂടെ പ്രകടമാക്കുന്നത്.

ഗ്രീക്ക് പ്രതിരോധ മന്ത്രാലയമാണ് ഡിഫന്‍സ് എക്സ്പോ സ്‌പോണ്‍സര്‍ ചെയ്യുന്നത്. 28 രാജ്യങ്ങളില്‍ നിന്നുള്ള 346-ലധികം പ്രദര്‍ശകരാണ് എക്‌സ്‌പോയില്‍ പങ്കെടുക്കുന്നത്. ദേശീയ സൈനിക വ്യവസായങ്ങളിലെ ഉയര്‍ന്ന തലത്തിലുള്ള വികസനത്തെ പ്രതിഫലിപ്പിക്കുന്ന പുതിയ നൂതന പ്രതിരോധ സാങ്കേതികവിദ്യകളും സംവിധാനങ്ങളും ഉള്‍പ്പെടെ പ്രതിരോധ വ്യവസായത്തിലെ രാജ്യത്തിന്റെ സുപ്രധാന നേട്ടങ്ങള്‍, പരിപാടികള്‍, സംരംഭങ്ങള്‍ എന്നിവ ഉണ്ടാകും.

 

Latest