Connect with us

Kerala

പാകിസ്താനില്‍ ആഭ്യന്തര കലാപം

മാംഗോച്ചര്‍ നഗരത്തിന്റെ നിയന്ത്രണം ബലൂച് വിമതര്‍ ഏറ്റെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍

Published

|

Last Updated

കോഴിക്കോട് | ബലൂച് ലിബറേഷന്‍ ആര്‍മി നീക്കം ശക്തമാക്കിയതോടെ പാകിസ്താനില്‍ ആഭ്യന്തര കലാപം. കലാത് ജില്ലയിലെ മാംഗോച്ചര്‍ നഗരത്തിന്റെ നിയന്ത്രണം ബലൂച് വിമതര്‍ ഏറ്റെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആയുധമേന്തിയ ബലൂച് വിമതര്‍ കൂടുതല്‍ നഗരങ്ങളിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാകിസ്താന്‍ സൈന്യത്തിന്റെ പ്രധാന ക്യാമ്പിന് നേരെ ബലൂച് ലിബറേഷന്‍ ആര്‍മിയുടെ ആക്രമണമുണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്. നൂറുകണക്കിന് ആയുധധാരികള്‍ സര്‍ക്കാര്‍ കെട്ടിടങ്ങളും സൈനിക സ്ഥാപനങ്ങളും കൈയടക്കി. മേഖലയില്‍ ഏറ്റുമുട്ടലുകള്‍ തുടരുകയാണ്.
ഈ ആഴ്ച തന്നെ ബചൂച് ലിബറേഷന്‍ ആര്‍മിയും പാക് സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 10 പാക് സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാക് സൈനികര്‍ സഞ്ചരിച്ച ഒരു ട്രെയിന്‍ റാഞ്ചലുമായി ബന്ധപ്പെട്ട ഏറ്റുമുട്ടലാണ് വലിയ ആഭ്യന്തര കലാപത്തിലേക്ക് നീങ്ങിയിരിക്കുന്നത്. ബലൂച് വിമതരുടെ ആക്രമണത്തില്‍ നിരവധി പാക് സൈനികര്‍ക്ക് പരുക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതിനിടെ ഇന്ത്യ- പാക് അതിര്‍ത്തിയില്‍ പാകിസ്താന്റെ പ്രകോപനം തുടരുകയാണ്. ഉറി, അഖ്നൂര്‍ , കുപ്വാര എന്നിവിടങ്ങളില്‍ നിയന്ത്രണ രേഖക്ക് സമീപം പാക് സൈന്യം വെടിവച്ചു. ഇതിന് ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കിയിട്ടുണ്ട്.

Latest