Health
ശ്വാസകോശ അർബുദത്തിന്റെ ലക്ഷണങ്ങൾ
ഈ ലക്ഷണങ്ങളിൽ ഒന്നിൽ കൂടുതൽ ഏതെങ്കിലും ഉണ്ടെങ്കിൽ തീർച്ചയായും ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തുന്നതാണ് നല്ലത്. നേരത്തെ കണ്ടുപിടിക്കുന്നത് രോഗ ചികിത്സയിൽ നിർണായകമാണ്.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകമെമ്പാടുമുള്ള ക്യാൻസർ മരണങ്ങൾക്ക് പ്രധാന കാരണം, ശ്വാസകോശ അർബുദമാണ്. ലക്ഷണങ്ങൾ നേരത്തെ അറിയുക, എത്രയും പെട്ടെന്ന് പരിശോധന സാധ്യമാക്കുക എന്നിവയൊക്കെയാണ് പ്രധാനം. എന്താണ് ശ്വാസകോശ അർബുദത്തിന്റെ പ്രാഥമിക ലക്ഷണങ്ങൾ എന്നു നോക്കാം.
സ്ഥിരമായ ചുമ
- മൂന്ന് ആഴ്ചയിൽ കൂടുതൽ നീണ്ടു നിൽക്കുന്ന ചുമ. മരുന്ന് കഴിച്ചിട്ടും യാതൊരു മാറ്റവും ഇല്ലാതെ തുടരുകയാണെങ്കിൽ ഇത് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുടെ പ്രാരംഭ ഘട്ടമാവാം .
ചുമയ്ക്കുമ്പോൾ രക്തം
- കഫത്തിൽ രക്തത്തിന്റെ ചെറിയ അംശം പോലും കാണുകയാണെങ്കിൽ ഉടനടി വൈദ്യസഹായം തേടണം. കാരണം ശ്വാസകോശ അർബുദത്തിന്റെ പ്രധാന ലക്ഷണമാണ് ഇത്.
നെഞ്ചുവേദന
- നെഞ്ചിൽ തുടർച്ചയായ വേദന പ്രത്യേകിച്ച് ചുമയ്ക്കുമ്പോഴോ ആഴത്തിൽ ശ്വസിക്കുമ്പോഴോ ഉണ്ടാകുന്നതും ശ്വാസകോശ അർബുദത്തിന്റെ ലക്ഷണമാണ്.
ശ്വാസംമുട്ടൽ
- വ്യായാമമോ കഠിന ജോലിയോ ഇല്ലാതെ ശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നുകയാണെങ്കിൽ നിസ്സാരമായി എടുക്കരുത്. ഇത് ശ്വാസകോശ അർബുദത്തിന്റെ പ്രാരംഭ ലക്ഷണമാണ്.
ഭാരനഷ്ടം
- ശ്വാസകോശ അർബുദം ഉൾപ്പെടെ പല അർബുദങ്ങളിലും ശ്രമിക്കാതെ തന്നെ പെട്ടെന്ന് ശരീരഭാരം കുറയുന്നത് സാധാരണയായി കാണപ്പെടാറുണ്ട്.
ക്ഷീണം
- വിശ്രമിച്ചിട്ടും തുടർച്ചയായി ക്ഷീണം തോന്നുന്നത് നിങ്ങളുടെ ശരീരം ക്യാൻസർ പോലുള്ള ഗുരുതരമായ ഒന്നിനോട് പോരാടുന്നതിന്റെ സൂചന ആയിരിക്കാം.
ഈ ലക്ഷണങ്ങളിൽ ഒന്നിൽ കൂടുതൽ ഏതെങ്കിലും ഉണ്ടെങ്കിൽ തീർച്ചയായും ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തുന്നതാണ് നല്ലത്. നേരത്തെ കണ്ടുപിടിക്കുന്നത് രോഗ ചികിത്സയിൽ നിർണായകമാണ്.
---- facebook comment plugin here -----