Connect with us

From the print

മണിപ്പൂരിൽ ഇന്ന് റീ പോളിംഗ്

ആദ്യഘട്ട വോട്ടെടുപ്പ് നടന്ന വെള്ളിയാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമം നടന്നിരുന്നു.

Published

|

Last Updated

ഇംഫാൽ | സംഘർഷത്തെ തുടർന്ന് വോട്ടെടുപ്പ് തടസ്സപ്പെട്ട ഇന്നർ മണിപ്പൂർ ലോക്സഭാ മണ്ഡലത്തിലെ 11 ബൂത്തുകളിൽ ഇന്ന് വോട്ടെടുപ്പ് നടക്കും. രാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ച് വരെയാണ് വോട്ടെടുപ്പ്.

ആദ്യഘട്ട വോട്ടെടുപ്പ് നടന്ന വെള്ളിയാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമം നടന്നിരുന്നു. മൊയ്‌രാംഗിൽ കോൺഗ്രസ്സ് ബൂത്ത് ഏജന്റിനെ സായുധസംഘം പിടിച്ചിറക്കിക്കൊണ്ടുപോയി. വെടിവെപ്പിൽ ഒരാൾക്ക് പരുക്കേറ്റു. പലയിടങ്ങളിലും വോട്ടിംഗ് മെഷീനുകൾ തകർത്തു. 72.32 ശതമാനമായിരുന്നു ഇവിടെ പോളിംഗ്.

---- facebook comment plugin here -----

Latest