Kerala
കയ്യാങ്കളി വിവാദം: രമ്യ ഹരിദാസിനെ കെ പി സി സി വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം നേതാക്കള്‍
വിവാദത്തിന്റെ മറുവശത്തുള്ള ജില്ലാ പഞ്ചായത്ത് അംഗം സജിത്തിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യവും ഉയര്‍ന്നു
തിരുവനന്തപുരം | ചിറയിന്‍കീഴിലെ കയ്യാങ്കളി വിവാദത്തിന് പിന്നാലെ രമ്യ ഹരിദാസിനെ കെ പി സി സി വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം നേതാക്കള്‍.
വിവാദത്തിന്റെ മറുവശത്തുള്ള ജില്ലാ പഞ്ചായത്ത് അംഗം സജിത്തിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യവും ഉയര്‍ന്നു. ഈ വിഷയം ഇന്നത്തെ കെ പി സി സി ഭാരവാഹി യോഗത്തില്‍ ചര്‍ച്ചയാകും. കയ്യാങ്കളി വിവാദത്തിലൂടെ പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയ രമ്യ ഹരിദാസിനെതിരെ നടപടി വേണമെന്ന് മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്. വിവാദങ്ങളില്‍ നായകനായ പാളയം പ്രദീപിനെ പേഴ്‌സണല്‍ സ്റ്റാഫാക്കാനുള്ള നീക്കവുമായി രമ്യ ഹരിദാസ് സ്പീക്കറുടെ ഓഫീസിനെ സമീപിച്ചത് നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ ഈ വിഷയത്തില്‍ പാര്‍ട്ടി നേതൃത്വം എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. രമ്യക്കെതിരെ കടുത്ത നടപടികള്‍ ഉണ്ടാകുമോ എന്നതും ഇന്നത്തെ യോഗത്തിന് ശേഷം വ്യക്തമാകും.കയ്യാങ്കളി അന്വേഷിക്കാന്‍ കെ പി സി സി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ തെളിവെടുപ്പ് ഇന്നലെ പൂര്‍ത്തിയായിരുന്നു. കമ്മീഷന്‍ ഇന്ന് റിപ്പോര്‍ട്ട് കൈമാറിയേക്കും.
Content Highlights:
A section of Congress leaders demanded the removal of Remya Haridas as KPCC vice president following the Chirayinkeezhu brawl incident. The demand to strip district panchayat member Sajith of his Youth Congress post was also raised. The KPCC executive meeting is set to discuss the enquiry report.



