Kerala
മദ്യലഹരിയില്‍ കാറുകള്‍ തടഞ്ഞ് പരാക്രമം കാട്ടിയ യുവതി വനിതാ എ എസ് ഐയെ കടിച്ചു പരിക്കേല്‍പ്പിച്ചു
ഇന്നലെ അര്‍ധരാത്രിയാണ് മദ്യലഹരിയിലായിരുന്ന റഹ്മത്ത് നടുറോഡില്‍ വാഹനങ്ങള്‍ തടഞ്ഞ് പണം ആവശ്യപ്പെട്ടത്
തൃശൂര്‍ | തൃശൂര്‍ നഗരത്തില്‍ മദ്യലഹരിയില്‍ കാറുകള്‍ തടഞ്ഞ് പരാക്രമം കാട്ടിയ യുവതി വനിതാ എ എസ് ഐയെ കടിച്ചു പരിക്കേല്‍പ്പിച്ചു. തൃശൂര്‍ ചാഴൂര്‍ സ്വദേശി റഹ്മത്തി(21)നെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ അര്‍ധരാത്രിയാണ് മദ്യലഹരിയിലായിരുന്ന റഹ്മത്ത് നടുറോഡില്‍ വാഹനങ്ങള്‍ തടഞ്ഞ് പണം ആവശ്യപ്പെട്ടത്. പോലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് എ എസ് ഐ കലയെ കടിച്ചു പരിക്കേല്‍പ്പിച്ചത്.
Content Highlights:
A drunk woman named Rahmath was arrested in Thrissur for blocking cars and causing a scene at midnight. While being taken for a medical examination, she bit and injured female ASI Kala. Thrissur police took her into custody and registered a case for assaulting an officer.




