Connect with us

National

റിപ്പോ നിരക്ക് 5.25 ശതമാനത്തില്‍ തുടരും; ആര്‍ ബി ഐ തീരുമാനം ആഗോള വിപണികളിലെ അസ്ഥിരത കണക്കിലെടുത്ത്

തുടര്‍ച്ചയായി ഇത് നാലാം തവണയാണ് നിരക്ക് 5.25 ശതമാനത്തില്‍ നിലനിര്‍ത്തുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | റിപ്പോ നിരക്ക് 5.25 ശതമാനമായി തുടരാന്‍ തീരുമാനിച്ച് റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ (ആര്‍ ബി ഐ). ആഗോള വിപണികളിലെ അസ്ഥിരത കണക്കിലെടുത്താണിത്. പശ്ചിമേഷ്യയിലെ സംഘര്‍ഷവും ക്രൂഡ് ഓയില്‍ വിലയിലെ ചാഞ്ചാട്ടവുമെല്ലാം പരിഗണിച്ചാണ് തീരുമാനം.

നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ പെട്ടെന്നുള്ള മാറ്റങ്ങള്‍ക്ക് മുതിരാതെ വിപണിയിലെ സ്ഥിരത ഉറപ്പാക്കാനാണ് ആര്‍ ബി ഐ ലക്ഷ്യമിടുന്നത്. അതിനാല്‍, പലിശ നിരക്കുകള്‍ കൂട്ടുകയോ കുറക്കുകയോ ചെയ്യാതെ ഒരു ഇടവേളയില്‍ നിലനിര്‍ത്തുന്ന ‘നിഷ്പക്ഷ’ നയ (Neutral Stance) ത്തില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല.

തുടര്‍ച്ചയായി ഇത് നാലാം തവണയാണ് റിപ്പോ നിരക്ക് 5.25 ശതമാനത്തില്‍ നിലനിര്‍ത്തുന്നത്. എണ്ണ വിലയിലെ ഏറ്റക്കുറച്ചില്‍, വിദേശ നിക്ഷേപ വരവ്, പണപ്പെരുപ്പം ഉയരാനുള്ള സാധ്യത എന്നിവയാണ് ആര്‍ ബി ഐ അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളികള്‍.

എന്നാല്‍, വിദേശനാണ്യ നിക്ഷേപത്തില്‍ വര്‍ധനയുണ്ടായത് ആര്‍ ബി ഐക്ക് ആശ്വാസകരമാണ്. ജൂലൈ 31 വരെയുള്ള കണക്കുപ്രകാരം 41 ബില്യണ്‍ ഡോളറിന്റെ (3.89 ലക്ഷം കോടി) രൂപയുടെ വിദേശ നിക്ഷേപമാണ് എത്തിയത്. സമ്പദ് വ്യവസ്ഥയുടെ കരുത്ത് കണക്കിലെടുത്ത് നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം 6.6 ശതമാനത്തില്‍ നിന്ന് 6.7 ശതമാനമായി ആര്‍ ബി ഐ ഉയര്‍ത്തിയിട്ടുണ്ട്.

Content Highlights:
The Reserve Bank of India has decided to keep the repo rate unchanged at 5.25 percent. This decision comes in light of ongoing global market volatility and economic uncertainty. The central bank aims to maintain financial stability while keeping a close monitor on inflation trends.

 

Latest