Kerala
സ്ത്രീകളുടെ സൗജന്യ യാത്ര: വിവാദ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി സി പി ജോണ്‍
സൗജന്യ യാത്ര ഔദാര്യമല്ല, അവകാശമാണ്. എല്ലാ സ്ത്രീകള്‍ക്കും പ്രിയദര്‍ശിനിയില്‍ സൗജന്യമായി യാത്ര ചെയ്യാപദ്ധതി തുടരുമെന്നും മന്ത്രി
തിരുവനന്തപുരം | കെ എസ് ആര്‍ ടി സി പ്രിയദര്‍ശിനി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്ര സംബന്ധിച്ച വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍. എല്ലാ സ്ത്രീകള്‍ക്കും പ്രിയദര്‍ശിനിയില്‍ സൗജന്യമായി യാത്ര ചെയ്യാമെന്ന് മന്ത്രി പറഞ്ഞു.
സൗജന്യ യാത്ര ഔദാര്യമല്ല, അവകാശമാണ്. പദ്ധതി തുടരുമെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിലെ തൊഴിലാളി വര്‍ഗത്തിന്റെ പ്രശ്‌നം മനസിലാക്കാന്‍ താന്‍ അടക്കമുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ പരാജയപ്പെട്ടു എന്ന സ്വയം വിമര്‍ശനമാണ് നടത്തിയതെന്നും പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു എന്നുമായിരുന്നു മന്ത്രി ഇന്നലെ പറഞ്ഞിരുന്നത്. എന്നാല്‍, വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ഖേദം പ്രകടിപ്പിക്കാന്‍ സി പി ജോണ്‍ നിര്‍ബന്ധിതനാവുകയായിരുന്നു.
‘കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം പാലക്കാട് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. കാശ് വേണ്ടാത്ത ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുകയാണ്. എന്നാല്‍ മക്കളെ ഫീസ് നല്‍കേണ്ട സ്വകാര്യ സ്‌കൂളുകളില്‍ ചേര്‍ക്കും. അസുഖം വരുമ്പോള്‍ സ്വകാര്യ ആശുപത്രികളില്‍ പോകാതെ ഭര്‍ത്താവിനെയും അച്ഛനെയും കൊണ്ടുപോയി സര്‍ക്കാര്‍ ആശുപത്രി വരാന്തയില്‍ കിടത്തും. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം തന്നെ അതിശയിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
Content Highlights: Kerala Transport Minister CP John expressed regret over his recent controversial remarks regarding women using the free KSRTC bus travel scheme. The minister clarified that his intention was only to highlight economic hardships faced by homemakers and not to disrespect anyone. He stated he would exercise caution while speaking in the future to avoid misunderstandings.


