UAE
യു എ ഇയില്‍ പലയിടത്തും കനത്ത മഴ; ജാഗ്രതാ നിര്‍ദേശം
കിഴക്കന്‍, തെക്കന്‍, ഉള്‍നാടന്‍ മേഖലകളില്‍ വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ (എന്‍ സി എം) പ്രവചനം.
ദുബൈ | രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ. ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് റാസ് അല്‍ ഖൈമ, അബൂദബി ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ പെയ്തത്. ആഗസ്റ്റ് ഏഴ് വെള്ളി വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത തോതിലുള്ള മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍ സി എം) അറിയിച്ചിരുന്നു. കിഴക്കന്‍, തെക്കന്‍, ഉള്‍നാടന്‍ മേഖലകളില്‍ വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് പ്രവചനം.
കിഴക്ക് നിന്ന് രൂപപ്പെടുന്ന ന്യൂനമര്‍ദമാണ് മഴക്കും പ്രതികൂല കാലാവസ്ഥക്കും കാരണം. ബാധിത പ്രദേശങ്ങളില്‍ മണിക്കൂറില്‍ 70 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. റാസ് അല്‍ ഖൈമ, അല്‍ ഐന്‍, ഫുജൈറയുടെ ചില ഭാഗങ്ങള്‍, ലീവ തുടങ്ങിയ തെക്കന്‍ മേഖലകളിലാണ് ശക്തമായ കാറ്റും മഴയും പ്രതീക്ഷിക്കുന്നത്.
അതേസമയം, രാജ്യത്ത് ഉയര്‍ന്ന താപനില തുടരും. തീരദേശങ്ങളില്‍ താപനില 42 മുതല്‍ 47 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉള്‍നാടുകളില്‍ 50 ഡിഗ്രി സെല്‍ഷ്യസ് വരെയുമാകാം. മലയോര മേഖലകളില്‍ 33 മുതല്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില അനുഭവപ്പെടും. മഴക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Content Highlights:
Heavy rains and unstable weather conditions hit various parts of the UAE, prompting authorities to issue safety alerts. Residents have been urged to exercise caution while driving and avoid flood-prone areas. National weather centers predict continuing rainfall across several Emirates.


