Connect with us

Kerala

ഇന്നും കനത്ത മഴക്ക് സാധ്യത; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോട്ടയം, പത്തനംതിട്ട,  ഇടുക്കി, ആലപ്പുഴ,  എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് ജാഗ്രത.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്നും കനത്ത മഴക്ക് സാധ്യത പ്രവചിച്ച് കാലാവസ്ഥാ വകുപ്പ്. ഒമ്പത് ജില്ലകളില്‍ ഇന്ന് ഓറഞ്ച് ജാഗ്രതയാണ്. കോട്ടയം, പത്തനംതിട്ട,  ഇടുക്കി, ആലപ്പുഴ,  എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് ജാഗ്രത. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ മഞ്ഞ ജാഗ്രതയുണ്ട്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

പ്രതികൂല കാലാവസ്ഥ കാരണം ഇന്ന് പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശൂര്‍, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.

കള്ളക്കടല്‍ പ്രതിഭാസത്തിനുള്ള സാധ്യത മുന്‍നിര്‍ത്തി മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശമുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെ രാത്രി വരെ ഈ ജില്ലകളില്‍ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

Content Highlights:
Heavy rainfall is predicted across Kerala today with orange alerts issued in nine districts. The Meteorological Department advised caution in vulnerable areas. Authorities urge residents to stay safe from potential landslides.

 

 

 

Latest