Connect with us

From the print

അന്താരാഷ്ട്ര മീലാദ് സമ്മേളനം: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

മർകസ് സെൻട്രൽ ക്യാമ്പസിൽ ആരംഭിച്ച ഓഫീസ് മർകസ് പ്രസിഡന്റ്സയ്യിദ് അലി ബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്തു

Published

|

Last Updated

കോഴിക്കോട് | സെപ്്തംബർ അഞ്ചിന് കോഴിക്കോട്ട് നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് തുറന്നു. മർകസ് സെൻട്രൽ ക്യാമ്പസിൽ ആരംഭിച്ച ഓഫീസ് മർകസ് പ്രസിഡന്റ്സയ്യിദ് അലി ബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാരുടെ വാർഷിക മദ്ഹുർറസൂൽ പ്രഭാഷണം, സാദാത്ത് സംഗമം, മെഗാ ദഫ് ഘോഷയാത്ര തുടങ്ങിയ പരിപാടികളോടെ നടക്കുന്ന സമ്മേളനത്തിൽ അന്തർദേശീയ- ദേശീയ പണ്ഡിതരും പ്രകീർത്തന സംഘങ്ങളുമാണ് പ്രധാന അതിഥികൾ.
മർകസ് വൈസ് പ്രസിഡന്റുമാരായ വി പി എം ഫൈസി വില്യാപ്പള്ളി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് സൈനുൽ ആബിദീൻ ജമലുല്ലൈലി ചേളാരി, സയ്യിദ് അബ്ദുർറഹ്്മാൻ ബാഫഖി, ഇബ്‌റാഹീം ബാഖവി മേൽമുറി, അലവി സഖാഫി കായലം, ബഷീർ സഖാഫി കൈപ്പുറം, അബ്ദുസ്സമദ് സഖാഫി മായനാട്, ഉസ്മാൻ മുസ്്ലിയാർ വയനാട്, പി വി അഹ്്മദ് കബീർ എളേറ്റിൽ, വി എം റശീദ് സഖാഫി, കെ കെ ശമീം സംബന്ധിച്ചു.

Content Highlights: The reception committee office for the International Milad Conference set for September 5 in Kozhikode was inaugurated at Markas Central Campus by Sayyid Ali Bafaqi Thangal. The major event will feature Grand Mufti Kanthapuram A P Aboobacker Musliyar and prominent scholars.

Latest