Kerala
മഴക്കെടുതി; മുഖ്യമന്ത്രി പങ്കെടുത്ത അവലോകനയോഗം തന്നെ അറിയിച്ചില്ലെന്ന പരാതിയുമായി കെ യു ജനീഷ് കുമാര്‍ എം എല്‍ എ
മണ്ണിടിച്ചില്‍ ഉള്‍പ്പെടെയുള്ള മഴക്കെടുതികളുണ്ടായ കോന്നി മണ്ഡലത്തില്‍ സന്ദര്‍ശനം നടത്താന്‍ മുഖ്യമന്ത്രി തയ്യാറായില്ലെന്നും ജനീഷ് കുമാര്‍.
പത്തനംതിട്ട | മഴക്കെടുതികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പങ്കെടുത്ത കോഴഞ്ചേരിയിലെ അവലോകനയോഗം തന്നെ അറിയിച്ചില്ലെന്ന പരാതിയുമായി കോന്നി എം എല്‍ എ. കെ യു ജനീഷ് കുമാര്‍. മണ്ണിടിച്ചില്‍ ഉള്‍പ്പെടെയുള്ള മഴക്കെടുതികളുണ്ടായ കോന്നി മണ്ഡലത്തില്‍ സന്ദര്‍ശനം നടത്താന്‍ മുഖ്യമന്ത്രി തയ്യാറായില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കാന്‍ ജനീഷ് കുമാര്‍ ഇന്ന് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
ഇന്നലെ ഉച്ചയോടെയാണ് മുഖ്യമന്ത്രി വി ഡി സതീശന്‍ പത്തനംതിട്ടയില്‍ എത്തിയത്. റാന്നി, ആറന്മുള അടക്കമുള്ള പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ അദ്ദേഹം സന്ദര്‍ശിച്ചു. തുടര്‍ന്ന് മഴക്കെടുതി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗവും നടത്തി.
പേമാരിയില്‍ നാശനഷ്ടം സംഭവിച്ച കര്‍ഷകരെയും കച്ചവടക്കാരെയും സഹായിക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് ക്യാമ്പ് സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. കാര്‍ഷിക മേഖലയിലെ നഷ്ടപരിഹാര തുക സര്‍ക്കാര്‍ വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Content Highlights:
Pathanamthitta MLA KU Jeneesh Kumar voiced strong displeasure after being excluded from a high-level rain situation review meeting chaired by the Chief Minister. The MLA stated he was completely unaware of the scheduled discussion. The issue highlights coordination gaps during ongoing monsoon relief ops.

