Connect with us

pocso case

പത്ത് വയസ്സുകാരന് നേരെ ലൈംഗികാതിക്രമം: പ്രതിയെ പിടികൂടി

സ്‌കൂള്‍ ബസ്സിറങ്ങി വീട്ടിലേക്ക് നടന്നുപോയ കുട്ടിയോടാണ് സുധീഷ് ലൈംഗികമായി അതിക്രമം കാട്ടിയത്.

Published

|

Last Updated

മല്ലപ്പള്ളി | പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ കേസില്‍ പ്രതിയെ പിടികൂടി. കല്ലൂപ്പാറ ചെങ്ങരൂര്‍ പാട്ടത്തില്‍ വീട്ടില്‍ സുധീഷ് കുമാര്‍ (42) ആണ് കീഴ്‌വായ്പ്പൂര്‍ പോലീസ് പോക്‌സോ നിയമപ്രകാരമെടുത്ത കേസില്‍ അറസ്റ്റിലായത്. തിങ്കള്‍ വൈകിട്ട് മൂന്ന് മണിക്കാണ് സംഭവം.

സ്‌കൂള്‍ ബസ്സിറങ്ങി വീട്ടിലേക്ക് നടന്നുപോയ കുട്ടിയോടാണ് സുധീഷ് ലൈംഗികമായി അതിക്രമം കാട്ടിയത്. ഭയന്നുപോയ കുട്ടി വീട്ടിലെത്തി മാതാവിനോട് വിവരം പറഞ്ഞു. തുടര്‍ന്ന് മാതാവ് സ്‌റ്റേഷനില്‍ വിളിച്ചറിയിക്കുകയായിരുന്നു.

പോലീസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ ഗോപിനാഥിന്റെ നേതൃത്വത്തില്‍ ചെങ്ങരൂരുള്ള വീട്ടില്‍ നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാളെ കോടതിയില്‍ ഹാജരാക്കി. എസ് ഐ  സുരേന്ദ്രന്‍ കെ, എ എസ് ഐ അജു, സി പി ഒമാരായ ജെയ്‌സണ്‍, ജെസ്‌ന, ശരണ്യ, രതീഷ്, അന്‍സീം, ശശികാന്ത്, സജില്‍ എന്നിവരും അന്വേഷണത്തില്‍ പങ്കെടുത്തു.

Latest