Connect with us

National

രാജ്യസഭാ തിരഞ്ഞെടുപ്പ്; രാജസ്ഥാനില്‍ മൂന്ന് സീറ്റില്‍ കോണ്‍ഗ്രസ്; കർണാടകയിൽ മൂന്നിടത്ത് ബിജെപി

രണ്‍ദീപ് സിങ് സുര്‍ജെവാല, പ്രമോദ് തിവാരി, മുകുള്‍ വാസ്‌നിക് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസുകാര്‍. ഘന്‍ശ്യാം തിവാരിയാണ് വിജയിച്ച ബി ജെ പി സ്ഥാനാര്‍ഥി.

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യസഭാ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ മൂന്ന് സീറ്റില്‍ കോണ്‍ഗ്രസ് വിജയിച്ചു. ഒരു സീറ്റ് ബി ജെ പിക്ക് ലഭിച്ചു. രണ്‍ദീപ് സിങ് സുര്‍ജെവാല, പ്രമോദ് തിവാരി, മുകുള്‍ വാസ്‌നിക് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസുകാര്‍. ഘന്‍ശ്യാം തിവാരിയാണ് വിജയിച്ച ബി ജെ പി സ്ഥാനാര്‍ഥി. അതേസമയം, ബി ജെ പി സ്വതന്ത്രന്‍ സുഭാഷ് ചന്ദ്ര പരാജയപ്പെട്ടു.

കര്‍ണാടകയില്‍ മൂന്നിടത്ത് ബിജെപിയും ഒരിടത്ത് കോണഗ്രസും വിജയിച്ചു. ബിജെപിയുടെ നിർമല സീതാരാമൻ, ജഗ്ഗേഷ്, ലെഹർ സിംഗ് സിറോയ എന്നിവരും കോൺഗ്രസിൻെറ ജയറാം രമേശുമാണ് വിജയിച്ചത്.

Latest