Connect with us

Kerala

മഴ തുടരുന്നു; ബാണസുരസാഗര്‍ ഡാമിലെ ഷട്ടര്‍ ഉയര്‍ത്തും

സ്പില്‍വെ ഷട്ടര്‍ 30 സെന്റീ മീറ്ററായി ഉയര്‍ത്തുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

Published

|

Last Updated

വയനാട്|ബാണാസുരസാഗര്‍ അണക്കെട്ടിന്റെ വ്യഷ്ടിപ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ ഡാമിലെ ഷട്ടര്‍ ഉയര്‍ത്തും.  ഇന്ന് രാവിലെ 10 മുതല്‍ സ്പില്‍വെ ഷട്ടര്‍ 30 സെന്റീ മീറ്ററായി ഉയര്‍ത്തുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. നിലവില്‍ ഷട്ടര്‍ 15 സെന്റീ മീറ്റര്‍ തുറന്നിട്ടുണ്ട്. സെക്കന്റില്‍ 12.20 ക്യുമെക്‌സ് വെള്ളം ഘട്ടം ഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിടും. കരമാന്‍ തോട്, പനമരം പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇന്ന് എല്ലാ ജില്ലകളിലും മഴ പെയ്യാനാണ് സാധ്യത. ആറ് ജില്ലകളില്‍ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ബാക്കി എല്ലാ ജില്ലകളിലും മഞ്ഞ മുന്നറിയിപ്പും നിലവിലുണ്ട്. ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്.

 

 

Latest