Connect with us

Kerala

സമരം ചെയ്ത ലോക്കോ പൈലറ്റുമാര്‍ക്കെതിരെ പ്രതികാര നടപടിയുമായി റെയില്‍വെ; കൂട്ട സ്ഥലംമാറ്റവും സസ്‌പെന്‍ഷനും

ദക്ഷിണ റെയില്‍വേയില്‍ നിന്ന് 23 പേരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഈറോഡ് നിന്ന് 19 പേരെ ചൊവ്വാഴ്ച സസ്‌പെന്‍ഡ് ചെയ്തു.

Published

|

Last Updated

കോഴിക്കോട്  | വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ചെയ്യുന്ന ദക്ഷിണ റെയില്‍വേയിലെ ലോക്കോ പൈലറ്റുമാര്‍ക്കെതിരെ പ്രതികാര നടപടിയുമായി റെയില്‍വെ . സമരത്തില്‍ പങ്കെടുത്തവരെ കൂട്ടത്തോടെ സ്ഥലംമാറ്റിയും സസ്‌പെന്‍ഡ് ചെയ്തുമാണ് സമരം അടിച്ചമര്‍ത്താന്‍ റെയില്‍വെ ശ്രമിക്കുന്നത്. അതേ സമയം സമരക്കാരുമായി ചര്‍ച്ചക്ക് റെയില്‍വെ തയ്യാറായിട്ടില്ല

ദക്ഷിണ റെയില്‍വേയില്‍ നിന്ന് 23 പേരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഈറോഡ് നിന്ന് 19 പേരെ ചൊവ്വാഴ്ച സസ്‌പെന്‍ഡ് ചെയ്തു. ചെന്നൈയില്‍ നിന്ന് രണ്ടു പേരെയും പാലക്കാട് നിന്ന് ഒരാളെയും മംഗളൂരുവില്‍ നിന്ന് ഒരാളെയും നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ജോലിക്ക് ഹാജരായില്ല എന്നുകാണിച്ചാണ് സസ്‌പെന്‍ഷന്‍.

ചൊവ്വാഴ്ച പാലക്കാട് ഡിവിഷനില്‍നിന്ന് മാത്രം ഒമ്പതു പേരെ സ്ഥലംമാറ്റി. രണ്ടു പേരെ കോഴിക്കോട് നിന്ന് മംഗളൂരുവിലേക്കും ഏഴു പേരെ പാലക്കാട് നിന്ന് മംഗളൂരുവിലേക്കുമാണ് മാറ്റിയത്. ഭരണപരമായ സൗകര്യം ചൂണ്ടിക്കാണിച്ചാണ് സ്ഥലംമാറ്റം. പാലക്കാട് ഡിവിഷനില്‍ നിശ്ചിത സമയത്ത് ഡ്യൂട്ടിയില്‍ ഹാജരാവാത്തതിന് 50 പേര്‍ക്ക് ചാര്‍ജ് മെമ്മോയും നല്‍കിയിട്ടുണ്ട്.

അതേസമയം സമരം ശക്തമാക്കാനാണ് ഓള്‍ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്റെ തീരുമാനം. യാത്രാ സര്‍വിസിനെ ബാധിക്കാത്ത രീതിയിലാണ് ജീവനക്കാരുടെ സമരം

---- facebook comment plugin here -----

Latest