Kerala
റെയ്ഡ് മോഡി-വി ഡി-ഇ ഡി കൂട്ടുകെട്ടിന്റെ പരിണിത ഫലം: വി എന്‍ വാസവന്‍
ഒരു എഫ് ഐ ആറോ ഒരു എവിഡന്‍സോ ഇല്ലാത്ത കേസില്‍ നടക്കുന്ന ഈ നീക്കം ഗൂഢാലോചനയും പകപോക്കല്‍ രാഷ്ട്രീയവും ആണെന്ന് വ്യക്തമാണ്.
കോട്ടയം | സി എം ആര്‍ എല്‍ എക്‌സാലോജിക് ഇടപാട് കേസിലെ ഇ ഡി റെയ്ഡ് മോഡി-വി ഡി-ഇ ഡി കൂട്ടുകെട്ടുണ്ടെന്നുള്ളതിന്റെ തെളിവാണെന്ന് മുന്‍ മന്ത്രി വി എന്‍ വാസവന്‍. ഇന്നലെ പ്രധാനമന്ത്രിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശന്‍ തിരികെയെത്തും മുമ്പാണ് ഇവിടെ അന്വേഷണം ആരംഭിച്ചത്.
ഒരു എഫ് ഐ ആറോ ഒരു എവിഡന്‍സോ ഇല്ലാത്ത കേസില്‍ നടക്കുന്ന ഈ നീക്കം ഗൂഢാലോചനയും പകപോക്കല്‍ രാഷ്ട്രീയവും ആണെന്ന് വ്യക്തമാണ്. കോണ്‍ഗ്രസ്സും ബി ജെ പിയും നടത്തിയ ഗൂഢാലോചനയുടെ പരിണിതഫലമാണ് ഇപ്പോള്‍ നടക്കുന്നത്.
ഇത്തരം നീക്കങ്ങളെ എല്ലാ നിലയിലും ചെറുത്തു തോല്‍പിക്കാനുള്ള കരുത്ത് പാര്‍ട്ടിക്കുണ്ട്. പ്രതിപക്ഷ നേതാവിനെ വേട്ടയാടി പാര്‍ട്ടിയെ തകര്‍ക്കാമെന്ന് ആരും കരുതേണ്ടന്നും വി എന്‍ വാസവന്‍ കോട്ടയത്ത് പറഞ്ഞു.







