International
ബലിപെരുന്നാള്‍: മസ്‌കത്തിലെ ഇന്ത്യന്‍ എംബസിക്ക് ഇന്ന് അവധി
അടിയന്തര കോണ്‍സുലര്‍ സേവനങ്ങള്‍ക്കായി 98282270 എന്ന ഹെല്‍പ്പ്ലൈന്‍ നമ്പറില്‍ ബന്ധപ്പെടുക.
മസ്‌കത്ത്| ബലിപെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി മസ്‌കത്തിലെ ഇന്ത്യന്‍ എംബസിക്ക് ഇന്ന് അവധി. എംബസിയുടെ പ്രവര്‍ത്തനങ്ങളും പാസ്പോര്‍ട്ട്, വിസ ഉള്‍പ്പെടെയുള്ള കോണ്‍സുലര്‍ സേവനങ്ങളും താത്കാലികമായി നിര്‍ത്തിവെച്ചു. അവധിക്ക് ശേഷം എംബസി ഓഫീസുകള്‍ സാധാരണ നിലയില്‍ വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.
അവധി ദിവസമാണെങ്കിലും ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഉണ്ടാകാനിടയുള്ള അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ്ലൈന്‍ സംവിധാനം എംബസി സജ്ജമാക്കിയിട്ടുണ്ട്. അടിയന്തര കോണ്‍സുലര്‍ സേവനങ്ങള്‍ക്കായി 98282270 എന്ന ഹെല്‍പ്പ്ലൈന്‍ നമ്പറില്‍ ബന്ധപ്പെടുക. മറ്റു സഹായങ്ങള്‍ക്കായി 80071234 എന്ന ടോള്‍ ഫ്രീ നമ്പറിലും പ്രവാസികള്‍ക്ക് സഹായം തേടാം.
Content Highlights:
The Indian Embassy in Muscat is closed today in observance of Eid Al Adha celebrations. All regular operations, including passport, visa, and consular services, have been temporarily suspended. However, a 24-hour emergency helpline and a toll-free number have been set up to assist Indian citizens facing urgent situations. Regular embassy operations will resume promptly after the holiday period.







