National
എബോള മുന്നറിയിപ്പ്: ഉഗാണ്ടയില്‍ നിന്നും ബെംഗളുരുവിലെത്തിയ യുവതി ഐസൊലേഷനില്‍
രോഗബാധ സംബന്ധിച്ച ആഗോള മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നടപടി.
ബെംഗളുരു| എബോള മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ആഫ്രിക്കന്‍ രാജ്യത്തു നിന്നും ബെംഗളുരു വിമാനത്താവളത്തിലെത്തിയ 28കാരിയെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഉഗാണ്ടയില്‍ നിന്നു വന്ന യുവതിയെയാണ് എബോള പരിശോധനയ്ക്കായി സാംപിള്‍ ശേഖരിച്ചശേഷം ക്വാറന്റീനിലാക്കിയത്. രോഗബാധ സംബന്ധിച്ച ആഗോള മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നടപടി. ഇന്ദിര നഗറിലെ എപ്പിഡെമിക് ഡിസീസസ് ഹോസ്പിറ്റലിലാണ് ഐസൊലേഷനിലാക്കിയത്.
യുവതിക്ക് ക്ഷീണം, ശരീരവേദന തുടങ്ങിയവ അനുഭവപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കെംപഗൗഡ എയര്‍പോര്‍ട്ട് അധികൃതര്‍ എബോള പരിശോധനയ്ക്കായി സാംപിള്‍ ശേഖരിക്കാന്‍ തീരുമാനിച്ചത്. പരിശോധനയ്ക്കായി പുനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചു. യുവതിയുടെ സാംപിള്‍ പരിശോധനാ ഫലം നെഗറ്റീവ് ആണെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് ഇതുവരെ ആര്‍ക്കും എബോള കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
Content Highlights:
A 28-year-old woman who arrived at Bengaluru’s Kempegowda International Airport from Uganda was placed in isolation following an Ebola virus alert. Airport authorities collected her samples for testing after she exhibited symptoms like fatigue and body pain. The samples were sent to the National Institute of Virology in Pune, and the reports have returned negative. The Union Health Ministry confirmed that no cases of Ebola have been reported in the country so far.







