Connect with us

Lakhimpur Keri Incident

കേന്ദ്ര മന്ത്രിയുടെ മകനെ വെറുതെ വിടില്ലെന്ന് രാഹുല്‍; 'ഇന്നല്ലെങ്കില്‍ നാളെ ജയിലിലേക്ക് അയക്കും'

'ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഇതിനെതിരെ പ്രധാനമന്ത്രി ഒന്നും ചെയ്തിട്ടില്ല'

Published

|

Last Updated

ന്യൂഡല്‍ഹി | ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക സമരത്തിനിടയിലേക്ക് കാര്‍ ഇടിച്ചു കയറ്റി കര്‍ഷകരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിലെ പ്രതി കേന്ദ്രമന്ത്രിയുടെ മകനെ വെറുതേ വിടില്ലെന്ന് രാഹുല്‍ ഗാന്ധി. പാര്‍ലിമെന്റിന് മുന്നില്‍ പ്രതിപക്ഷ നേതാക്കള്‍ക്കൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ മകനെ വെറുതേ വിടില്ല. ഇന്നല്ലെങ്കില്‍ നാളെ ഇയാളെ ജയിലലേക്ക് അയക്കും. ഒരു കേന്ദ്ര മന്ത്രിയുടെ മകനാണ് കര്‍ഷകരെ വധിച്ചിരിക്കുന്നത്. എഫ് ഐ ആറില്‍ തന്നെ ഇത് ഗൂഢാലോചനയാണെന്ന് പറഞ്ഞിട്ടുണ്ട്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഇതിനെതിരെ പ്രധാനമന്ത്രി ഒന്നും ചെയ്തിട്ടില്ല. പ്രധാനമന്ത്രി കര്‍ഷകരോട് മാപ്പ് പറയുന്നു. എന്നാല്‍ മന്ത്രിയെ സ്ഥാനത്ത് നിന്ന് നീക്കുന്നില്ലെന്നും രാഹുല്‍ ചൂണ്ടിക്കാണിച്ചു.

അതേസമയം, രാജ്യസഭയിലേയും ലോകസഭയിലേയും പ്രതിപക്ഷ എം പിമാര്‍ ഗാന്ധി പ്രതിമക്കരികില്‍ നിന്നും വിജയ് ചൗക്കിലേക്ക് മാര്‍ച്ച് നടത്തി. അജയ് മിശ്രയെ സസ്‌പെന്‍ഡ് ചെയ്യണം എന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.

Latest