Connect with us

National

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് ഇന്ന് കന്യാകുമാരിയില്‍ തുടക്കമാകും

കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 5 മാസം നീളുന്നതാണ് യാത്ര.

Published

|

Last Updated

ന്യൂഡല്‍ഹി |  കേന്ദ്ര സര്‍ക്കാറിനെതിരെ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് ഇന്ന് തുടക്കമാകും. യാത്ര വൈകിട്ട് അഞ്ചിന് കന്യാകുമാരിയിലെ മഹാത്മാഗാന്ധി മണ്ഡപത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയാണ് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ പദയാത്ര സംഘടിപ്പിക്കുന്നത്.

വിലക്കയറ്റം, തൊഴിലില്ലായ്മ, പണപ്പെരുപ്പം തുടങ്ങി കേന്ദ്ര സര്‍ക്കാരിനെതിരെ വിവിധ ആരോപണങ്ങള്‍ ഉന്നയിച്ചാണ് കോണ്ഗ്രസ് പദയാത്ര സംഘടിപ്പിച്ചിരിക്കുന്നത്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 5 മാസം നീളുന്നതാണ് യാത്ര. പിതാവ് രാജീവ് ഗാന്ധിയുടെ രക്തം ചിന്തി ചുവന്ന ശ്രീ പെരുമ്പത്തൂരിലെ മണ്ണിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷമാകും രാഹുല്‍ ഗാന്ധി പദയാത്രക്ക് തുടക്കം കുറിക്കുക. കോണ്‍ഗ്രസിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് കൂടി ലക്ഷ്യമിട്ടാണ് യാത്ര. എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി എത്തുമോ അതോ മറ്റാരെങ്കിലും കടന്നുവരുമോ എന്നുള്ളതും ഈ യാത്രക്കിടയില്‍ അറിയാം.അഞ്ച് മാസം നീണ്ടു നില്‍ക്കുന്ന പദയാത്രയില്‍ 3,500ലധികം കിലോമീറ്ററാണ് രാഹുല്‍ നടന്നു തീര്‍ക്കുക. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള യാത്രയില്‍ രാഹുലിനൊപ്പം മുഴുവന്‍ സമയവും 300 പേര്‍ ഉണ്ടാകും.

 

---- facebook comment plugin here -----

Latest