Connect with us

Kerala

പേവിഷബാധ: മരണപ്പെട്ട 21ല്‍ 15 പേരും പ്രതിരോധ വാക്‌സിന്‍ എടുത്തിരുന്നില്ലെന്ന് മന്ത്രി

പേവിഷബാധ വിഷയത്തില്‍ അന്വേഷണ സമിതി റിപ്പോര്‍ട്ട് പ്രകാരം സര്‍ക്കാര്‍ നടപടി സ്വീകരിക്കും.

Published

|

Last Updated

തിരുവനന്തപുരം | പേവിഷബാധ വിഷയത്തില്‍ അന്വേഷണ സമിതി റിപ്പോര്‍ട്ട് പ്രകാരം സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പു മന്ത്രി വീണ ജോര്‍ജ്. ജനുവരി മുതല്‍ സെപ്തംബര്‍ വരെയുള്ള 21 മരണങ്ങളാണ് സമിതി പരിശോധിച്ചത്.

21ല്‍ 15 പേരും പ്രതിരോധ വാക്‌സിന്‍ എടുത്തിരുന്നില്ലെന്നാണ് കണ്ടെത്തല്‍. പേവിഷബാധയില്‍ സീറോ ഡെത്ത് എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

 

---- facebook comment plugin here -----

Latest